Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലിറക്കി യു.എ.ഇ ബ്രാൻഡ്

text_fields
bookmark_border
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നവർക്ക് യോജിച്ച ഉൽപന്നം
പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലിറക്കി യു.എ.ഇ ബ്രാൻഡ്
cancel
camera_alt

മാകറോൺസ് ചോക്ലേറ്റിയർ’ പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലിറക്കുന്ന ചടങ്ങ്

Listen to this Article

അജ്മാൻ: യു.എ.ഇ സർക്കാർ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ പ്രീമിയം ചോക്ലേറ്റ് ബ്രാൻഡായ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലിറക്കി. പരമ്പരാഗത ചോക്ലേറ്റ് നിർമാണ കലയും മികച്ച ആരോഗ്യത്തിന് സഹായകരമാകുന്ന ശാസ്ത്രീയ അറിവുകളും സംയോജിപ്പിച്ചാണ് ഈ പുതിയ ഉൽപന്നം വികസിപ്പിച്ചിരിക്കുന്നതെന്ന്​ കമ്പനി വൃത്തങ്ങൾ അജ്​മാനിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഉയർന്ന നിലവാരമുള്ള കോക്കോയും ശ്രദ്ധാപൂർവം തെരഞ്ഞെടുക്കപ്പെട്ട അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് നിർമിക്കുന്ന പ്രോട്ടീൻ ബാർ ചോക്ലേറ്റ്, ആരോഗ്യബോധമുള്ള ഉപഭോക്താക്കൾക്ക് യോജിച്ച തെരഞ്ഞെടുപ്പാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെയാണ് ഇത് നിർമിച്ചിരിക്കുന്നത് -അധികൃതർ കൂട്ടിച്ചേർത്തു.

1962ൽ സ്ഥാപിതമായ ബിൻ റയാൻ ഗ്രൂപ്പി​​െൻറ ഭാഗമായാണ് 2018ൽ യു.എ.ഇയിൽ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ ആരംഭിച്ചത്. പ്രീമിയം ചോക്ലേറ്റുകൾ, മാകറോണുകൾ, ഡേറ്റ്സ്, കുക്കീസ്, കൂടാതെ കസ്റ്റം-മെയ്ഡ് ആക്സസറികൾ എന്നിവയിലൂടെ വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം സ്ഥാപനം ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ഉൽപന്നങ്ങളുടെ ഓരോഘട്ടത്തിലും മികച്ച ഗുണനിലവാരമുള്ള വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതാണ് ബ്രാൻഡിെൻറ മുഖ്യ പ്രത്യേകത. വിവാഹങ്ങൾക്കും കോർപറേറ്റ് ഇവൻറുകൾക്കും മറ്റും വ്യക്തിഗത സമ്മാനങ്ങൾ നൽകാൻ ‘ലെ മാകറോൺസ് ചോക്ലേറ്റിയർ’ ഏറ്റവും യോജിച്ചതാണ്.

യു.എ.ഇയിലെ ചോക്ലേറ്റ് വിപണിയിൽ അതിവേഗത്തിലാണ് ബ്രാൻഡിന് സ്വീകാര്യത ലഭിച്ചിരിക്കുന്നത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും ഷിപ്പിങ് സൗകര്യത്തോടെ, ലെ മാകറോൺസ് ചോക്ലേറ്റിയർ പ്രീമിയം ചോക്ലേറ്റുകളും മാകറോണുകളും ലഭിക്കും. വാർത്തസമ്മേളനത്തിലും പ്രോട്ടീൻ ബാർ ചോക്ലേറ്റ് വിപണിയിലിറക്കുന്ന ചടങ്ങിലും മാനേജിങ്​ ഡയറക്ടർ അബ്​ദുറഹ്​മാൻ, എക്സിക്യൂട്ടിവ്​ ഷെഫ്​ സിസിറ രണസിഗ, മാർക്കറ്റിങ്​ മാനേജർ ഹാനിയ, സെയിൽസ്​ മാനേജർ റയ്​സ, ബിസിനസ്​ ഡെവലപ്​മെന്‍റ്​ മാനേജർ ഹനാൻ, ഹൈജീൻ ഓഫീസർ രമ്യ എന്നിവർ പ​ങ്കെടുത്തു.

​

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE brand launches protein bar chocolate
Next Story