ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള: നാലു ദിവസം; സന്ദര്‍ശകര്‍ ആറര ലക്ഷം കവിഞ്ഞു
text_fieldsഷാര്‍ജ: 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ആദ്യത്തെ നാലു ദിനങ്ങളിലെ സന്ദര്‍ശകരുടെ ഏണ്ണം ആറര ലക്ഷം കടന്നതായി ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് ആല്‍ അമറി പറഞ്ഞു. 35 വര്‍ഷത്തെ പുസ്തക മേള ചരിത്രത്തിലെ റെക്കോഡാണിത്. 2014ലെ ആദ്യ നാലു ദിവസത്തെ 5.20 ലക്ഷം എന്ന റെക്കോഡാണ് പഴങ്കഥയായത്. പോയ വര്‍ഷം മൊത്തം സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷമായിരുന്നു. ഇത്തവണ കൂടുതല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തിയതും മേളയുടെ സൗകര്യം വര്‍ധിപ്പിച്ചതും സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു. ‘കൂടുതല്‍ വായിക്കുക’, ‘എനിക്കായി വായിക്കുന്നു’ തുടങ്ങിയ ശീര്‍ഷകങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്ദര്‍ശകരുടെ എണ്ണം 20 ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.
അടുത്ത ശനിയാഴ്ച വരെ നടക്കുന്ന മേളയില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് സാധാരണ ദിവസങ്ങളിലെ പ്രവര്‍ത്തന സമയം. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ച നാലു മണി മുതല്‍ 11 വരെയുമാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
