Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ബോട്ടുകൾക്ക്​...

യു.എ.ഇ ബോട്ടുകൾക്ക്​ നേരെ വെടിവെപ്പ്​

text_fields
bookmark_border
യു.എ.ഇ ബോട്ടുകൾക്ക്​ നേരെ വെടിവെപ്പ്​
cancel

അബൂദബി: ഒമാൻ ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന യു.എ.ഇ ബോട്ടുനിരകൾക്ക്​ നേരെ വെടിവെപ്പ്​. ഫുജൈറ തീരത്തുനിന്ന്​ 90 കിലോമീറ്റർ അകലെ കടലിൽ മത്സ്യബന്ധനം നടത്തവേ ചൊവ്വാഴ്​ച ഉച്ചക്ക്​ 12.30ഒാടെയാണ്​ ആക്രമണമുണ്ടായതെന്ന്​ ബോട്ടിലെ ജീവനക്കാർ അറിയിച്ചു. ആക്രമണം നടത്തിയത്​ കള്ളക്കടത്തുകാരാണെന്ന്​ കരുതുന്നതായും അവരുടെ പാതയിൽ തടസ്സമായതിനാലാണ്​ ആക്രമണമുണ്ടായതെന്നും ജീവനക്കാർ അഭിപ്രായപ്പെട്ടു.  വെടിവെപ്പ്​ തുടങ്ങിയപ്പോൾ തന്നെ കരയിലേക്ക്​ മടങ്ങുകയായിരുന്നുവെന്ന്​ അവർ പറഞ്ഞു. ബോട്ട്​ എൻജിൻ, വല തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളും വസ്​തുക്കളും നഷ്​ടമായിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsuae boat
News Summary - uae boat-uae-gulf news
Next Story