Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചിലവ്​ ചുരുക്കൽ:...

ചിലവ്​ ചുരുക്കൽ: യു.എ.ഇ ബാങ്കുകൾ 930 ജീവനക്കാരെ പിരിച്ചുവിട്ടു, 49 ബ്രാഞ്ചുകൾ പൂട്ടി

text_fields
bookmark_border
ചിലവ്​ ചുരുക്കൽ: യു.എ.ഇ ബാങ്കുകൾ 930 ജീവനക്കാരെ പിരിച്ചുവിട്ടു, 49 ബ്രാഞ്ചുകൾ പൂട്ടി
cancel

അബൂദബി: ചിലവ്​ ചുരുക്കലിൻെറയും ലയനങ്ങളുടെയും ഭാഗമായി യു.എ.ഇയിൽ ബാങ്കുകൾ 930 ജീവനക്കാരെ പിരിച്ചുവിട്ടു. 2019ൻെറ മൂ ന്നാം ക്വാർട്ടറിൽ പ്രാദേശിക ബാങ്കുകൾ 49 ബ്രാഞ്ചുകളും പൂട്ടിയതായി സെൻട്രൽ ബാങ്ക്​ ഓഫ്​ യു.എ.ഇ പുറത്തുവിട്ട കണക് കുകൾ പറയുന്നു.

രണ്ടാം ക്വാർട്ടറിൽ 36,448 ബാങ്ക്​ ജീവനക്കാരിൽ നിന്നും മൂന്നാം ക്വാർട്ടറിൽ 35,518 ജീവനക്കാരായാണ്​ ചുരുങ്ങിയത്​. കഴിഞ്ഞ വർഷം ജൂണിൽ വിവിധ ബാങ്കുകളുടെ 713 ബ്രാഞ്ചുകളുണ്ടായിരുന്ന സ്ഥാനത്ത്​ നിലവിൽ 664 ബ്രാഞ്ചുകളാണുള്ളത്​.

അബൂദബി കൊമേഴ്സ്യൽ ബാങ്ക്, യൂനിയൻ നാഷണൽ ബാങ്ക്, അൽ ഹിലാൽ ബാങ്ക് എന്നീ മൂന്ന് ബാങ്കുകൾ ലയിച്ചതോടെ നൂറുകണക്കിന്​ ജീവനക്കാർ വർധിച്ചു. വിവിധ ബാങ്കുകൾ പല ബ്രാഞ്ചുകളിലെയും ജോലികൾ കുറച്ചതോടെ ജീവനക്കാരുടെ ആവശ്യവും കുറഞ്ഞു. വാർഷിക ലാഭം 50 ശതമാനമായി കുറഞ്ഞതിനാൽ എച്ച്​.എസ്​.ബി.സി ലോകമെമ്പാടുമായി 35,000 ജോലികളാണ്​ വെട്ടിക്കുറച്ചത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae banksgulf newsUAE Bank
News Summary - UAE banks lay off 930 employees, close 49 branches-gulf news
Next Story