Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ ബാങ്കുകളുടെ നിക്ഷേപം ഏറ്റവും ഉയർന്ന നിലയിൽ
text_fieldsbookmark_border
അബൂദബി: യു.എ.ഇ ബാങ്കുകളുടെ നിക്ഷേപം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്ന് സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്ക്. ഈ വർഷം ഫെബ്രുവരി അവസാനത്തോടെ നിക്ഷേപം 650 ശതകോടി ദിർഹം കവിഞ്ഞതോടെയാണ് ഉയർന്ന നിലയിലെത്തിയത്. സെൻട്രൽ ബാങ്കിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളുടെ നിക്ഷേപത്തിൽ 20.6 ശതമാനം വാർഷിക വർധനവുണ്ടായിട്ടുണ്ട്. ഇത് ഫെബ്രുവരി അവസാനത്തോടെ 652.7ശതകോടി ദിർഹമിലെത്തി. കഴിഞ്ഞ 12 മാസത്തിനിടെ 111.3ശതകോടി ദിർഹമിന് തുല്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Next Story

