Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ...

ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ യു.​എ.​ഇ, ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ

text_fields
bookmark_border
ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ യു.​എ.​ഇ, ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ
cancel
camera_alt

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും അ​ബൂ​ദ​ബി​യി​ൽ കൂ​ടി​ക്കാ​ഴ്ച​ക്ക്​ എ​ത്തു​ന്നു

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും അ​ബൂ​ദ​ബി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ഇ​രു​വ​രും ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

യു​ദ്ധം നേ​രി​ടു​ന്ന ഗ​സ്സ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.

സി​വി​ലി​യ​ന്മാ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജീ​വ​കാ​രു​ണ്യ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​മു​ള്ള പ്ര​ധാ​ന്യം ഇ​രു​വ​രും ഊ​ന്നി​പ്പ​റ​ഞ്ഞു. അ​ടു​ത്ത മാ​സം 16ന്​ ​ബ​ഹ്​​റൈ​നി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​റ​ബ്​ ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

അ​റ​ബ് ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ക​യും സാ​മ്പ​ത്തി​ക​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ക്രി​യാ​ത്മ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഇ​രു​വ​രും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictbahrain uaeceasefire in gassa
News Summary - UAE, Bahrain Rulers Demand Gaza Ceasefire s
Next Story