സെന്‍ നദിക്കരയില്‍ യു.എ.ഇയുടെ അയാല നൃത്തം; ഇഫല്‍ ടവറിനു മുന്നില്‍ റബാബ മേളം
text_fieldsഷാര്‍ജ: 38ാമത് പാരിസ് അന്താരാഷ്ട്ര പുസ്തകമേളയില്‍ അതിഥി പട്ടണമായി പങ്കെടുക്കുന്ന ഷാര്‍ജ, തനത് ഇമാറാത്തി കലകള്‍ കൊണ്ട് പാരിസ് നഗരത്തെ താളമേളങ്ങള്‍ കൊണ്ട് മുഖരിതമാക്കുന്നു. പുസ്തകമേളയില്‍ പങ്കെടുക്കാന്‍ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി പാരിസിത്തെി. ഫ്രഞ്ച് പ്രസിഡൻറിെൻറ പ്രത്യേക ക്ഷണപ്രകാരമാണ് അറബ് മേഖലയുടെ സാംസ്കാരിക സുല്‍ത്താൻ എത്തിയത്. പാരിസിെൻറ അത്മാവ് എന്നറിയപ്പെടുന്ന സെന്‍ നദിയിലെ ഓളങ്ങള്‍ യു.എ.ഇ സംഗീത ഉപകരണങ്ങളില്‍ പ്രശസ്തമായ ഊദ്, ഡ്രംസ്, ടാംബ്രിന് (ദഫ്), റബാബ (തടിയുടെ വലം), ടാന്ബൗറ, ഡുംമിക് (ഗോപ്ളേറ്റ് ഡ്രം) തുടങ്ങിയവയില്‍ നിന്നുതിരുന്ന മാസ്മരിക സംഗീതത്തില്‍ ലയിച്ചിരിക്കുകയാണ്.
തനത് നൃത്തമായ അയാലയോടൊത്ത് തദ്ദേശിയരും പങ്ക് ചേരുന്നു. നോത്രഡാം കത്തീഡ്രല്‍, ഇഫല്‍ ടവര്‍, ചാംപ്-ഡീ-മാര്‍സ്, പോണ്ട് അലക്സാണ്ട്രേ, ലൂവര്‍ മ്യൂസിയം എന്നിവിടങ്ങളിലെല്ലാം ഷാര്‍ജ അവതരിപ്പിക്കുന്ന യു.എ.ഇയുടെ കലകള്‍ കാണാന്‍ വന്‍ ജനതിരക്കാണ്. ഷാര്‍ജ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ആവേശം പകര്‍ന്ന് ഷാര്‍ജ ബുക് അതോറിറ്റി ചെയര്മാന് അഹമ്മദ് ബിന്‍ റക്കാദ് ആല് അംറിയും കൂടെയുണ്ട്. ലോകത്തെമ്പാടുമുള്ള 3000 എഴുത്തുകാര്‍, 30,000 പ്രസിദ്ധീകരണ ശാലകള്‍, 150 അറബ്, ഇമാറാത്തി എഴുത്തുകാര്‍, ബുദ്ധിജീവികള്‍, പത്രപ്രവര്‍ത്തകര്‍, എന്നിവ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെ കൈയിലെടുത്തിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയുടെ അമരക്കാരായ ഷാര്‍ജ.
പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഷാര്‍ജ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളില്‍ മിന്നിതിളങ്ങുകയാണ് അതിെൻറ സാംസ്കാരിക പൈതൃകങ്ങള്‍. 16 മുതല്‍ 19 വരെയാണ് പാരീസ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ഷാര്‍ജ സംസ്കാരിക വകുപ്പ്, ഷാര്‍ജ ഇൻസ്റ്റിറ്റ്യൂട്ട് ഹെറിറ്റേജ്, സുല്‍ത്താന്‍ അല്‍ ഖാസിമി സെൻറര്‍ ഫോര്‍ ഗള്‍ഫ് സ്റ്റഡീസ്, ഷാര്‍ജ മീഡിയ കോര്പ്പറേഷന്, യു.എ.ഇ ബോര്‍ഡ് ഓണ്‍ ബുക്സ് ഫോര്‍ യങ് പീപ്പിള്‍, ഷാര്‍ജ ലൈബ്രറീസ്, നോളജ് വിത്ത് ഒൗട്ട് ബോര്‍ഡര്‍സ്, അല്‍ ഖാസിമി പബ്ലിക്കേഷന്‍സ്, കലിമാത് ഗ്രൂപ്പ്, ഇത്തിസലാത്ത് അവാര്‍ഡ് അറബിക് ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ തുടങ്ങിയവ നേതൃത്വം നല്കുന്ന കലാപ്രകടനങ്ങളും നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
