വെള്ളിയാഴ്ച ഖുതുബയിൽ വഞ്ചനക്കെതിരായ സന്ദേശം വായിക്കും നിർദേശം നൽകി ഔഖാഫ് യു.എ.ഇ
text_fieldsദുബൈ: രാജ്യത്തെ മുഴുവൻ പള്ളികളിലും ഇന്ന് വെള്ളിയാഴ്ച ഖുതുബയിൽ വഞ്ചനക്കെതിരായ സന്ദേശം വായിക്കാൻ നിർദേശം നൽകി ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക അഫേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സക്കാത്ത് (ഔഖാഫ് യു.എ.ഇ). ‘നമ്മുടെ രാഷ്ടത്തെ വഞ്ചിക്കുന്നവർ നമ്മളിൽ പെട്ടവനല്ല’ എന്ന തലക്കെട്ടിൽ സന്ദേശം വായിക്കണമെന്നാണ് ഇമാമുമാർക്ക് ഔഖാഫ് യു.എ.ഇ നൽകിയിരിക്കുന്ന നിർദേശം.
രാജ്യത്തോടുള്ള വഞ്ചന ധർമികവും മതപരവുമായ ഗുരുതര കുറ്റകൃത്യമാണ്. മനുഷ്യന്‍റെ ഇത്തരം പ്രവൃത്തികൾ ഇസ്ലാമിക തത്വങ്ങളിൽ ശക്തമായി അപലപിച്ചതുമാണ്.
ഏറ്റവും വലിയ പാപങ്ങളിൽ ഒന്നാണ് വഞ്ചനയെന്നും രാജ്യത്തിന്‍റെ ഐക്യത്തെ തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ പ്രസംഗത്തിൽ മുന്നറിയിപ്പു നൽകുകയും വേണം. തീവ്രവാദ അജണ്ടകളുമായുള്ള സംഖ്യം, സംശയകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ, ഗൂഢലക്ഷ്യങ്ങൾ മറച്ചുവെക്കൽ തുടങ്ങിയവക്കെതിരെയും പ്രസംഗത്തിൽ മുന്നറിയിപ്പു നൽകും. വിശ്വാസ മൂല്യങ്ങൾ, ഐക്യം, സാമൂഹികമായ ഉത്തരവാദിത്തം എന്നിവക്ക് വിരുദ്ധമാണ് ഇത്തരം പെരുമാറ്റങ്ങൾ. മതപരമായ തത്വങ്ങൾ അനുസരിക്കാനും രാഷ്ട്രത്തോടുള്ള വിശ്വാസം നിലനിർത്താനും തെറ്റായ വിവരണങ്ങളിൽ ഉൾപ്പെടാതിരിക്കാനും യുവാക്കളോട് നിർദേശിക്കാനും ഇമാമുമാർ ശ്രദ്ധിക്കണമെന്ന് ഔഖാഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

