ഒാഡിഷനിടെ മകൾക്ക് ഉപദ്രവം, പരാതിയുമായി പാക് താരം
text_fieldsദുബൈ: പ്രതിഭാന്വേഷണ ഒാഡിഷനിടെ മകളെ ദേഹോപദ്രവമേൽപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്തുവെന്നാരോപിച്ച് അമേരിക്കൻ സ്ഥാപനത്തിനെതിരെ പരാതിയുമായി പാക് നടി. ദുബൈയിൽ താമസിക്കുന്ന നടിയും ടി.വി അവതാരകയുമായ നാദിയാ ഖാൻ ആണ് 14 കാരിയായ മകൾ ദേഹത്ത് പരിക്കുകളും പാടുകളുമായാണ് തിരിച്ചെത്തിയതെന്ന് പൊലീസിലറിയിച്ചത്. നല്ല കാര്യത്തിന് എന്നു കരുതിയാണ് മകളെ പരിപാടിക്കയച്ചതെന്നും അതിലെ വിധികർത്താക്കളിലൊരാൾ അവളെ ദേഹത്തു പിടിച്ചു തള്ളിയതായും അവർ പറഞ്ഞു. നിരവധി മാതാപിതാക്കളാണ് ഷോയിൽ ഇടം കിട്ടാനായി മക്കളുമൊന്നിച്ച് ജെ.ബി.ആറിലെ പ്രമുഖ ഹോട്ടലിൽ എത്തിയിരുന്നത്. അമേരിക്കയിലെ പ്രമുഖ ടി.വി, സംഗീത പരിപാടികൾ ഒരുക്കുന്നു എന്നവകാശപ്പെടുന്ന കമ്പനിയാണ് പ്രതിഭാന്വേഷണ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരാതിയെ തുടർന്ന് കമ്പനി സി.ഇ.ഒയെ അൽ ബർഷ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
