Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറബ് ലോകത്തെ...

അറബ് ലോകത്തെ സാമ്പത്തിക വൈവിധ്യവത്​കരണത്തിൽ യു.എ.ഇ മുൻപന്തിയിൽ

text_fields
bookmark_border
അറബ് ലോകത്തെ സാമ്പത്തിക വൈവിധ്യവത്​കരണത്തിൽ യു.എ.ഇ മുൻപന്തിയിൽ
cancel

അബൂദബി: അരനൂറ്റാണ്ടിലേറെയായി അറബ് ലോകത്തെ സാമ്പത്തിക വൈവിധ്യവത്​കരണത്തിൽ യു.എ.ഇ മുന്നിൽ നിൽക്കുകയാണെന്ന് അറോറ 20 സഹസ്ഥാപകയായ ​ശൈഖ ഷമ്മ ബിൻത് സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്​യാൻ. അറോറ 50​ ത്രിദിന ബോർഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. മേഖലയിലെ സാമ്പത്തികരം​ഗത്തി​െൻറ വളർച്ചയെ സഹായിക്കുന്നതിനാവശ്യമായ സംഭാവനകൾ നൽകാൻ സ്ത്രീകളെ പ്രാപ്തരാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിനായി വരുന്ന 50 വർഷത്തേക്കുള്ള ലക്ഷ്യങ്ങളാണ് അറോറ 50 മുന്നോട്ടു െവക്കുന്നതെന്നും അവർ വ്യക്തമാക്കി.ഫാൽക്കൺ ഏവിയേഷ​െൻറ വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും സെവൻ എമിറേറ്റ്സ് ഇൻവെസ്​റ്റ്​മെൻറ്​ പ്രസിഡൻറും കൂടിയായ ശൈഖ്​ സഈദ് ബിൻ സുൽത്താൻ ബിൻ ഖലീഫ ആൽ നഹ്​യാൻ പങ്കെടുത്തു. സാമ്പത്തിക മന്ത്രി അബ്​ദുല്ല ബിൻ തൂഖ് അൽ മാരി സംസാരിച്ചു. ലിം​ഗസമത്വത്തിന് യു.എ.ഇ നൽകുന്ന പ്രാമുഖ്യം വ്യക്തമാക്കുന്നതാണ് ഉച്ചകോടി.

രാജ്യത്തി​െൻറ ഭാവിയെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് ചെറുതല്ല-മന്ത്രി പറഞ്ഞു. അബൂദബി പോർട്ട്സും അറോറ 50ഉം സഹകരിച്ചു പ്രവർത്തിക്കുന്നുവെന്ന പ്രഖ്യാപനവും ഉച്ചകോടിയിലുണ്ടായി. സ്വദേശി വനിതകൾക്ക് നേതൃതലത്തിലേക്ക് ഉയർന്നുവരാൻ സഹായിക്കുന്ന രീതിയിലാണ് ഈ സഹകരണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. എസ്.സി.എ, യു.എ.ഇ സെൻട്രൽ ബാങ്ക്, ഇത്തിസാലാത്ത്, അഡ്നോക്, അബൂദബി പോർട്സ്, തബ്രീദ്, മഷ്റഖ് ബാങ്ക്, നസ്ദാഖ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ആയിരത്തിലധികം പേർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arab worlduae
News Summary - UAE at the forefront of economic diversification in the Arab world
Next Story