കാലാതീത ചിത്രങ്ങളുമായി ശംസ് റെറ്റ്റെസ്പെക്ടിവ് തുടങ്ങി
text_fieldsദുബൈ: വരും കാലത്തെക്കുറിച്ച് മുന്നറിവുള്ളവരാണ് കലാകാരന്മാർ എന്ന വിശ്വാസത്തിന് നിറം പകരുന്ന ചിത്രങ്ങളും ശിൽപങ്ങളുമായി ശംസുദ്ദീൻ മൂസയുടെ ‘ശംസ് റെറ്റ്റെസ്പെക്ടിവ്’ പ്രദർശനത്തിന് ഷാർജയിൽ തുടക്കമായി. അക്ഷരങ്ങളാൽ വർണിക്കുവാനോ കാമറ കൊണ്ട് പൂർണമായി പകർത്തുവാനോ അസാധ്യമായ കുഞ്ഞുകണ്ണുകളിലെ വിസ്മയവും വയോധിക മുഖത്തെ ആർദ്രതയും ഏറ്റവും നീതിപുർവം ഒപ്പിയെടുത്ത ഫോേട്ടാ ജേണലിസ്റ്റായ ശംസുദ്ദീൻ മൂസ വരച്ച 35 ചിത്രങ്ങളും ശിൽപങ്ങളും ഫോേട്ടാകളുമാണ് ഷാർജ അൽ മജാസിലെ അറബ് കൾച്ചറൽ ക്ലബിൽ ഒരുക്കിയിരിക്കുന്നത്.

ജ്യാമിതീയ രീതിക്ക് ഉൗന്നൽ നൽകി വരച്ച അപൂർവ ചിത്രങ്ങൾ കാണാൻ രണ്ടു ദിവസം കൊണ്ടു തന്നെ മലയാളികളും സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് എത്തിയത്. സൈലൻറ് വാലി പ്രക്ഷോഭത്തിെൻറ ഭാഗമായി ഇന്ത്യയെമ്പാടും നടത്തിയ തെരുവോര ചിത്രപ്രദർശനത്തിനായി 1979ൽ വരച്ച ഒരു ചിത്രം വർത്തമാന ഇന്ത്യനവസ്ഥ ആയാണ് കാഴ്ചക്കാർക്ക് അനുഭവപ്പെടുക. സിറിയൻ അഭയാർഥി പ്രവാഹത്തിനും പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കൂം ഏറെ മുൻപ് വരച്ചുവെച്ച ടെൻറുകളുടെ ചിത്രം മനസുകളെ അസ്വസ്ഥപ്പെടുത്തുന്നു. ഒലിവ് മരച്ചോട്ടിലെ ഖബറടക്കം എന്ന ചിത്രവും ഹൃദയസ്പർശി.
ആകാശ കാഴ്ചയായി കാണാവുന്ന മരുഭൂ മണലിൽ ട്രാക്ടർ കൊണ്ടു വരച്ച ചിത്രത്തിെൻറ മാതൃകയാണ് മറ്റൊന്ന്. ബിഗ്ബാംഗ് തിയറിയെ ആസ്പദമാക്കി നിർമിച്ച ശിൽപത്തിന് ലളിത കലാ അക്കാദമി പുരസ്കാരം നേടിയ ഇദ്ദേഹം 1995 ഷാർജാ ബിനാലെക്കു ശേഷം നടത്തുന്ന ആദ്യ പൊതു പ്രദർശനമാണ് ശംസ് റെട്രോസ്പെക്ടിവ്. ആലുവ സ്വദേശിയായ ശംസുദ്ദീൻ മൂസ ദാൽ അൽ ഖലീജ് പത്രത്തിലെ മുഖ്യ ഫോേട്ടാഗ്രാഫറാണ്. ഇൗ മാസം 10 വരെ പ്രദർശനം തുടരും. 0506797904.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
