യു.എ.ഇയിൽ മുഴുവൻ എ പ്ലസിലും വൻ വർധന
text_fieldsഅബൂദബി: 2017ലെ എസ്.എസ്.എൽ.സി ഫലത്തെ അപേക്ഷിച്ച് ഇത്തവണ യു.എ.ഇയിൽ സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. കഴിഞ്ഞ വർഷം മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം 36 ആയിരുന്നെങ്കിൽ ഇക്കുറി 56 ആയി വർധിച്ചു.
ദുബൈ ഗൾഫ് മോഡൽ സ്കൂളിൽ ഫാത്തിമ ഇബ്രാഹിം, ഹിമ സിറാഷ്, ഖാസി ഉമ്മി ഹബീബ, ഷഹീമ മൊയിലാകിരിയത്ത് എന്നിവർക്കാണ് സമ്പൂർണ എ പ്ലസ്.
അബൂദബി മോഡൽ സ്കൂളിൽ ഷിറിൻ ഷാന അബ്ദുൽ റഹീം, റിദ കാരാട്ടുപറമ്പിൽ, നൂർബിന അഷ്റഫ്, ഹിബ അബ്ദുൽ റഉൗഫ്, ഹന ജാഫർ, ഫിസ ഷാനവാസ്, ഫിദ കാരാട്ടുപറമ്പിൽ, ആമിന കുരിക്കൾമഠത്തിൽ, വിഷ്ണുപ്രിയ റോബിൻ, ഹിബ താഹർ, ഫ്രേയ നൗഫൽ, കെ.ഡി. ദേവിക, അഷാന അഹദ്, അക്ഷയ സന്തോഷ്, റിൻഷി ഇബ്രാഹിം, ഹുസ്ന യൂസുഫ്, ഹിബ ഇസ്മാഇൗൽ, ഹിബ, ഗായത്രി പ്രകാശ്, ഫാത്തിമ ഷാദിയ, ഫാത്തിമ നൗറീൻ ഷിയാസ്, നഹ്ല നൗഷാദ്, മുഹ്സിന നൗഷാദ്, മുഹമ്മദ് സിനാൻ, സഹൽ ശക്കീർ, നിഹാൽ ഷാജൻ, നാജിഹ് നൗഷാദ്, മുഹമ്മദ് സഹൽ, കെ. ജമീൽ ഫക്റുദ്ദീൻ, ദീപക് ലാൽ, അമൻ മുഹമ്മദ്, സ്നേകേഷ്, രാഹുൽ ആലോക്കൻ, മുഹമ്മദ് ഷിഫാസ്, മുഹമ്മദ് റെസിൻ, അതുൽ കൃഷ്ണ, ഷാസിൻ അൻസാരി എന്നിവർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഫുജൈറ ഇന്ത്യന്‍ സ്കൂളിൽ പരീക്ഷ എഴുതിയ 61 വിദ്യാര്‍ഥികളിൽ 59 പേര്‍ വിജയിച്ചു. അഭിരാമി പരീക്കണ്ടിപ്പറമ്പിൽ, ബിൻസു സുകു, ഹുമൈറ, നേഹ ലാലി അജിത്ത് എന്നിവർ സമ്പൂർണ എ പ്ലസ് നേടി.
ന്യൂ ഇന്ത്യൻ എച്ച്.എസ്.എസ് റാസൽഖൈമയിൽ പരീക്ഷയെഴുതിയ 61 പേരും വിജയിച്ചു. എൻ.എം. തസ്നിം എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽഖുവൈനിൽ 46ൽ എല്ലാവരും വിജയിച്ചു. ദിജിയ കദീജ, നാസിഹ, ബെനറ്റ് ബെന്നി എന്നിവർക്ക് സമ്പൂർണ എ പ്ലസും ലഭിച്ചു. നിംസ് ഷാർജയിൽ 55ൽ 54 പേർ വിജയിച്ചു. ഫർഹാന ഫാതിൻ, ലാമിയ സക്കീർ, ഷിഫ്ന എന്നിവർ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. നിംസ് ദുബൈയിൽ 50 വിദ്യാർഥികളിൽ മുഴുവൻ പേരും ജയിച്ചു. ഇവരിൽ അസ്ലാഷ റിസ്വാന, ഹിബ നൗറിൻ, ഹാമിദ് ബദറുദ്ദീൻ, മുഹമ്മദ് എന്നിവർക്കാണ് സമ്പൂർണ എ പ്ലസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
