Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅമുസ്​ലിംകൾക്ക്​...

അമുസ്​ലിംകൾക്ക്​ വ്യക്​തിനിയമം പ്രഖ്യാപിച്ച്​ യു.എ.ഇ

text_fields
bookmark_border
U.A.E National Day
cancel

ദുബൈ: രാജ്യത്ത്​ താമസിക്കുന്ന പ്രവാസികളായ അമുസ്​ലിംകൾക്ക്​ വ്യക്​തിനിയമം അനുവദിച്ച്​ യു.എ.ഇ. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നീ വിഷയങ്ങളിൽ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറൽ നിയമം അടുത്ത വർഷം ഫെബ്രുവരി മുതലാണ്​ നിലവിൽ വരിക. വിവാഹകരാറുകൾ നിയമപരമാക്കാനും കോടതിക്ക്​ മുമ്പിൽ ഹാജരായി വിവാഹമോചനം തേടാനും പുതിയ നിയമത്തിലൂടെ സാധ്യമാകും. വിവാഹ മോചനത്തിന്​ ശേഷമുള്ള സാമ്പത്തിക തർക്കങ്ങൾ, കുട്ടികളുടെ സംരക്ഷണം, മരണശേഷമുള്ള അനന്തരാവകാശം എന്നിവയിലെല്ലാം അന്താരാഷ്​രട മാനദണ്ഡങ്ങൾ പ്രകാരമാണ്​ കോടതികൾ വിധി പ്രസ്താവിക്കുക. 2021 നവംബർ മുതൽ അബൂദബി എമിറേറ്റിൽ നടപ്പിലാക്കിയ നിയമമാണ്​ ഫെബ്രുവരി മുതൽ രാജ്യത്തെ ഫെഡറൽ നിമമായി മാറുന്നത്​.

ലോകമെമ്പാടുമുള്ള പ്രതിഭകളെ ആകർഷികുന്നതിന്​ നടപ്പിലാക്കുന്ന വിവിധ നടപടികളുടെ ഭാഗമായും നിയമസംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക്​ ഉയർത്തുന്നതിനുമാണ്​ പരിഷ്കരണം നടപ്പിലാക്കുന്നത്​. അതേസമയം ഈ നിയമമല്ലാത്ത രാജ്യം അംഗീകരിച്ച മറ്റു നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ചും വ്യക്​തി, കുടുംബ കാര്യങ്ങളിൽ തീർപ്പിലെത്താൻ അനുവാദമുണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family lawUAEexpatriatesnon Muslims
News Summary - UAE announces new family law for non-Muslim expatriates
Next Story