യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു
text_fieldsഅബൂദബി: യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികരുടെ പേര് പ്രഖ്യാപിച്ചു. വിവരസാേങ്കതിക വിദ്യയിൽ ഡോക്ടറേറ്റുള്ള സുൽത്താൻ സെയ്ഫ് ആൽ നിയാദി, മിലിട്ടറി പൈലറ്റായ ഹസ്സ ആൽ മൻസൂറി എന്നിവരെയാണ് അടുത്ത വർഷം യു.എ.ഇ പദ്ധതിയിട്ട ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുത്തത്. ഇതിനുള്ള പരിശീലനത്തിനായി ഇവരെ റഷ്യയിലേക്ക് അയക്കും. തിങ്കളാഴ്ച ഉച്ചയോടെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരാണ് ഇവരുടെ പേര് അറിയിച്ചത്.
ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കുക എന്നതു മാത്രമാണ് ബഹിരാകാശ മേഖലയിൽ ഇനി നമുക്കുള്ള പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്റർ പോസ്റ്റിൽ അഭിപ്രായപ്പെട്ടു. നമുക്ക് സമ്പൂർണ കൃത്രിമോപഗ്രഹ ശേഷിയുണ്ട്, ദേശീയ ബഹിരാകാശ യാത്രികരുണ്ട്, 2000 കോടി ദിർഹമിെൻറ നിക്ഷേപമുള്ള ബഹിരാകാശ മേഖലയുണ്ട്. ഏറ്റവും പ്രധാനമായി ആകാശം അതിരാക്കിയ ജനങ്ങളുണ്ട്. അനുയോജ്യമായ സാഹചര്യത്തിൽ അറേബ്യൻ ജനതക്ക് എന്തും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തിന് അതിരുകളില്ലെന്നതു പോലെ രാജ്യത്തിന് വേണ്ടി കൂടുതൽ വിജയങ്ങൾ നേടാനുള്ള നമ്മുടെ അഭിലാഷങ്ങൾക്കും അതിരുകളില്ലെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു.
നവീന ആശയങ്ങളുടെയും മികവിെൻറയും വൈശിഷ്ട്യത്തിെൻറയും പതാക വഹിക്കുന്ന നമ്മുടെ കുട്ടികളിൽ നമുക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ബഹിരാകാശ പദ്ധതിയുമായുള്ള കരാർ പ്രകാരം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് യു.എ.ഇ ബഹിരാകാശ യാത്രികരെ കൊണ്ടുപോകുന്നതിെൻറ ഭാഗമായാണ് ഇവരെ പരിശീലനത്തിന് അയക്കുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസി ‘റോസ്കോസ്മോസു’മായുള്ള കരാർ പ്രകാരം 2019 ഏപ്രിലിൽ ആദ്യ യു.എ.ഇ ബഹിരാകാശ യാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് തിരിക്കും.
സോയൂസ് സ്പേസ്ഷിപിലെ ടീമംഗമായി പോകുന്ന ഇദ്ദേഹം കേന്ദ്രത്തിൽ പത്ത് ദിവസത്തെ ശാസ്ത്രപരീക്ഷണങ്ങൾക്ക് ശേഷമാണ് മടങ്ങുക. രണ്ട് ബഹിരാകാശ യാത്രികരുടെ പേര് പ്രഖ്യാപനം യു.എ.ഇയെ കൂടുതൽ മത്സരാധിഷ്ഠിതവും അഭിമാനകരവുമായ പദവിയിലെത്തിച്ചതായും രാജ്യത്തിെൻറ ബഹിരാകാശ മേഖലയുടെയും മറ്റു ശാസ്ത്ര^തൊഴിൽ മേഖലകളുടെയും വികാസത്തിെൻറ പുതു യുഗ തുടക്കമാണ് ഇതെന്നും യു.എ.ഇ ഉന്നത വിദ്യാഭ്യാസ സഹമന്ത്രി ഡോ. അഹ്മദ് ബിൻ അബ്ദുല്ല ഹുമൈദ് ബെൽഹൂൽ ആൽ ഫലാസി പറഞ്ഞു.
ആദ്യത്തെ രണ്ട് ഇമാറാത്തി ബഹിരാകാശ യാത്രികരുടെ തെരഞ്ഞെടുപ്പ് ശാസ്ത്ര^സാേങ്കതിക^മാനുഷിക സ്രോതസ്സുകൾ വികസിപ്പിക്കാനുള്ള രാജ്യത്തിെൻറ പദ്ധതികളുെടയും നയങ്ങളുടെയും വിജയമാണ്. ബഹിരാകാശ മേഖലയെ നയക്കാൻ കഴിയുന്ന ഭാവി തലമുറയെ വാർത്തെടുക്കുന്നതിന് യു.എ.ഇക്ക് ശേഷിയുണ്ടെന്ന് ഇത് തെളിയിക്കുന്നതായും മന്ത്രി പറഞ്ഞു.
രാജ്യത്തിെൻറ യാത്രയിലെയും അതിെൻറ ബഹിരാകാശ മേഖലയിലെയും ചരിത്രനിമിഷം എന്നാണ് പ്രഖ്യാപനത്തെ യു.എ.ഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ ഡോ. എൻജി. മുഹമ്മദ് നാസർ ആൽ അഹ്ബാബി വിശേഷിപ്പിച്ചത്. ബഹിരാകാശത്ത് എത്തുക എന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ കാഴ്ചപ്പാടുകൾ നേടുന്നതിെൻറ അടുത്തെത്തിയിരിക്കുന്നു യു.എ.ഇ. 1970കളിൽ രാജ്യത്തിെൻറ ബഹിരാകാശ മേഖലക്ക് അിടത്തറയിട്ട രാഷ്ട്രപിതാവിെൻറ പൈതൃകത്തോടുള്ള ആദരമാണ് സായിദ് വർഷത്തിലെ ഇൗ പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് 4022 അപേക്ഷകരിൽനിന്ന്
അബൂദബി: യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്തത് 4022 അപേക്ഷകരിൽനിന്ന്. യു.എസ് ബഹിരാകാശ ഏജൻസി നാസ, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് എന്നിവയുടെ സഹകരണത്തോടെ ആറ് ഘട്ടങ്ങളിലായി നടന്ന വൈദ്യ^മനഃശാസ്ത്ര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് സുൽത്താൻ സെയ്ഫ് ആൽ നിയാദിക്കും ഹസ്സ ആൽ മൻസൂറിക്കും ചരിത്രദൗത്യം ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്.
34കാരനായ ഹസ്സ അലി അബ്ദാൻ ഖൽഫാൻ ആൽ മൻസൂരി ഖലീഫ ബിൻ സായിദ് എയർ കോളജിൽനിന്ന് ഏവിയേഷൻ സയൻസിലും മിലിട്ടറി ഏവിയേഷനിലും ബിരുദം നേടിയിട്ടുണ്ട്. 14 വർഷത്തെ മിലിട്ടറി ഏവിയേഷൻ പരിചയമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പരിശീലന പരിപാടികളിൽ പെങ്കടുത്തു. വിമാനം പറത്താനുള്ള യോഗ്യത നേടിയ ഹസ്സ എഫ്^16ബി60 വിമാനത്തിെൻറ പൈലറ്റായി പ്രവർത്തിക്കുകയാണ്.
37കാരനായ സുൽത്താൻ സെയ്ഫ് മുഫ്തഹ് ഹമദ് ആൽ നിയാദി വിവരചോർച്ച തടയൽ സാേങ്കതികവിദ്യയിൽ ആസ്ട്രലിയയിലെ ഗ്രിഫിത് സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി നേടിയിട്ടുണ്ട്. ഇതേ സർവകലാശാലയിൽനിന്ന് തന്നെ ഇൻഫർമേഷൻ^നെറ്റ്വർക് സെക്യുരിറ്റിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. യു.കെയിലെ ബ്രൈറ്റൺ സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സ്^കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിലായിരുന്നു ബിരുദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
