Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 3:15 PM GMT Updated On
date_range 21 Nov 2023 3:15 PM GMTയു.എ.ഇ 2024ലെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
ദുബൈ: അടുത്ത വർഷത്തേക്കുള്ള പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യു.എ.ഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. സർക്കാർ, സ്വകാര്യ മേഖലകൾക്ക് ബാധകമായ അവധിദിനങ്ങളാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് പൊതു, സ്വകാര്യ മേഖലകളിലെ അവധികൾ ഏകീകരിക്കുന്നതിനും ജീവനക്കാർക്ക് തുല്യമായ അവധി ദിനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് വാർഷിക കലണ്ടർ രൂപപ്പെടുത്തിയത്. പട്ടികയിൽ പരാമർശിച്ചിട്ടുള്ള അവധിദിനങ്ങളിൽ ചിലത് ഹിജ്റ ഇസ്ലാമിക് കലണ്ടർ അടിസ്ഥാനമാക്കിയുള്ളതാണ്. അവയുടെ ഇംഗ്ലീഷ് കലണ്ടർ തീയ്യതികൾ മാസപ്പിറവിയെ അടിസ്ഥാനമാക്കി മാറും.
അവധിദിനങ്ങൾ:
പുതുവർഷ ദിനം: ജനുവരി 1
ഈദുൽ ഫിത്വർ: റമദാൻ 29 മുതൽ ശവ്വാൽ 3 വരെ
അറഫാദിനം: ഹിജ്റ 9
ഈദ് അൽ അദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ
ഇസ്ലാമിക പുതുവർഷം: മുഹറം 1
നബിദിനം: റബീഉൽ അവ്വൽ 12
യു.എ.ഇ ദേശീയ ദിനം: ഡിസംബർ 2, 3
Next Story