Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാളിന് ഒരുകോടി ഡോളർ സഹായം പ്രഖ്യാപിച്ച് യു.എ.ഇ

text_fields
bookmark_border
നേപ്പാളിന് ഒരുകോടി ഡോളർ സഹായം പ്രഖ്യാപിച്ച് യു.എ.ഇ
cancel

അബൂദബി: നേപ്പാളിലുണ്ടായ വിനാശകരമായ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായവുമായി യു.എ.ഇ. പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്‍റെ നിർദേശപ്രകാരം യു.എ.ഇ എയ്ഡ് ഏജൻസി വഴി ഒരു കോടി യു.എസ് ഡോളറിന്‍റെ അടിയന്തര സഹായമാണ് യു.എ.ഇ പ്രഖ്യാപിച്ചത്.

നിരവധിയാളുകളുടെ മരിച്ച ദുരന്തത്തിൽ പലർക്കും ഗുരുതര പരിക്കുകളേറ്റു. നിരവധി പേരെ കാണാതായിട്ടുമുണ്ട്​. ഇതിനൊപ്പം, വലിയ അളവിലുള്ള നാശനഷ്ടങ്ങൾക്കും കാരണമായ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ആശ്വാസനടപടി. മനുഷ്യത്വപരമായ ഐക്യദാർഢ്യവും അന്താരാഷ്ട്ര സഹകരണവും അടിസ്ഥാനമാക്കിയ യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഇത്തരമൊരു അടിയന്തര ഇടപെടലിന് പിന്നിലെന്ന് യു.എ.ഇ എയ്ഡ് ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് ആൽ അമീരി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE announces $10 million aid to Nepal
Next Story