Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ്

text_fields
bookmark_border
യു.എ.ഇയിൽ ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ്
cancel

അജ്മാന്‍: അജ്മാനില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50 ശതമാനം ഇളവ്‌ പ്രഖ്യാപിച്ചു. അജ്മാന്‍ പൊലീസ് ചീഫ് കമാണ്ടര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2022 നവംബര്‍ 11ന് മുന്‍പ് സംഭവിച്ച പിഴകള്‍ക്കാണ് ഇളവുകള്‍ ലഭ്യമാകുക. യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യുട്ടീവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്​ നടപടി. 2022 നവംബർ 21 മുതൽ 2023 ജനുവരി ആറ്​ വരെയാണ് പിഴയിളവ്​ ലഭ്യമാകുക. അജ്മാൻ എമിറേറ്റിൽ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ബ്ലാക്ക് പോയിന്‍റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവയ്‌ക്കും ഈ ഇളവ് ബാധകമാണെന്ന് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി വിശദീകരിച്ചു.

മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം വാഹനം ഓടിക്കുക, മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധി കവിയുക, വാഹനത്തിന്‍റെ എൻജിൻ, ചേസിസ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഗുരുതരമായ നിയമ ലംഘനങ്ങൾ ഈ ആനുകൂല്യത്തിന്‍റെ പരിധിയിൽ വരില്ല. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആപ്ലിക്കേഷൻ, അജ്മാൻ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ, വെബ്‌സൈറ്റ് എന്നിവ വഴിയോ സഹേൽ ഇലക്ട്രോണിക് പേയ്‌മെന്‍റ്​ വഴിയോ അജ്മാൻ പൊലീസിന്‍റെ സേവന കേന്ദ്രങ്ങളിൽ നേരിട്ടോ സ്മാർട്ട് പേമെന്‍റ്​ ചാനലുകൾ വഴിയോ പണമടക്കാന്‍ സൗകര്യമുണ്ടെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE announced 50% traffic fine discount
Next Story