Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയും ഇസ്രായേലും...

യു.എ.ഇയും ഇസ്രായേലും സഹകരണത്തിന്​ ധാരണ

text_fields
bookmark_border
യു.എ.ഇയും ഇസ്രായേലും സഹകരണത്തിന്​ ധാരണ
cancel

ദുബൈ: സുരക്ഷ, ഊർജം, ടൂറിസം ഉൾപെടെയുള്ള മേഖലകളിൽ യു.എ.ഇയും ഇസ്രായേലും തമ്മിൽ സഹകരണത്തിന്​ ധാരണ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. ഫലസ്​തീൻ പ്രവിശ്യകളിൽ നിന്നുള്ള വ്യാപന പദ്ധതികളിൽ നിന്ന്​ പിൻമാറുമെന്ന ഉറപ്പിൻമേലാണ്​ കരാർ സഹകരണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി ഫോണിൽ നടത്തിയ ചർച്ചക്ക്​ ശേഷമാണ്​ തീരുമാനം. ഡോണൾഡ്​ ട്രംപും ഇക്കാര്യം സ്​ഥിരീകരിച്ചു.

ഗൾഫ്​ രാജ്യങ്ങളുമായി ഇസ്രായേൽ ഉണ്ടാക്കുന്ന ആദ്യത്തെ കരാറാണിത്​. മൂന്ന്​ രാജ്യങ്ങളും സമാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതിനാലാണ്​ സഹകരണത്തിന്​ തയാറായതെന്നും അധികൃതർ പറഞ്ഞു. ടൂറിസം, നേരിട്ടുള്ള വ്യോമഗതാഗതം, സുരക്ഷ, വാർത്ത വിനിമയ സംവിധാനം, ഊർജം, വാണിജ്യം, ആരോഗ്യം, സാ​ങ്കേതിക വിദ്യ, സംസ്​കാരം, പരിസ്​ഥിതി തുടങ്ങിയ മേഖലകളിലാണ്​ സഹകരണം ലക്ഷ്യമിടുന്നത്​. കോവിഡ്​ വാക്​സിനുവേണ്ടിയുള്ള പരിശ്രമം സംയുക്​തമായി തുടങ്ങാനും തീരുമാനമുണ്ട്​. യു.എ.ഇയിലെയും ഇസ്രായേലിലെയും​ ​പ്രതിനിധി സംഘം അടുത്ത ദിവസം തന്നെ കരാറിൽ ഒപ്പുവെക്കും.

മിഡിൽ ഈസ്​റ്റിലെ രണ്ട്​ പ്രധാന ശക്​തികൾ തമ്മിൽ കരാർ ഒപ്പിടുന്നതോടെ മേഖലയിലെ സാമ്പത്തീകവും സാ​ങ്കേതികവുമായ വളർച്ചക്ക്​ കാരണമാകുമെന്നാണ്​ ഇരു രാജ്യങ്ങളുടെയും വിലയിരുത്തൽ. ട്രംപി​െൻറ മധ്യസ്​ഥതയിലായിരുന്നു ചർച്ച. സമാധാന ശ്രമങ്ങൾക്കായി മുൻകൈയെടുത്ത ട്രംപിന്​ നന്ദി അറിയിക്കുന്നതായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും നെതന്യാഹുവും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelUAEGulf News
Next Story