Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​യി​ലേ​ക്ക്​...

ഗ​സ്സ​യി​ലേ​ക്ക്​ യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ചേ​ർ​ന്ന്​ 100ട​ൺ സ​ഹാ​യം അ​യ​ച്ചു

text_fields
bookmark_border
ഗ​സ്സ​യി​ലേ​ക്ക്​ യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ചേ​ർ​ന്ന്​ 100ട​ൺ സ​ഹാ​യം അ​യ​ച്ചു
cancel
camera_alt

യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ചേ​ർ​ന്ന്​ ഗ​സ്സ​യി​ലേ​ക്ക്​ അ​യ​ക്കു​ന്ന സ​ഹാ​യ​വ​സ്തു​ക്ക​ൾ വി​മാ​ന​ത്തി​ൽ ക​യ​റ്റു​ന്നു

ദു​ബൈ: യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ ദു​രി​ത​ത്തി​ലാ​യ ഗ​സ്സ​യി​ലേ​ക്ക്​ യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ചേ​ർ​ന്ന 100ട​ൺ സ​ഹാ​യം അ​യ​ച്ചു. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റു​മാ​യും ഓ​പ​റേ​ഷ​ൻ ഷി​വ​ർ​ലെ​സ്​ നൈ​റ്റ്​ 3യു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​ റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്​​റൈ​നാ​ണ്​ റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ​ഹാ​യ സാ​മ​ഗ്രി​ക​ൾ അ​യ​ച്ച​ത്.

സ​ഹാ​യ വ​സ്തു​ക്ക​ൾ ഈ​ജി​പ്തി​ലെ അ​ൽ ആ​രി​ഷ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ശേ​ഷം റ​ഫ ബോ​ർ​ഡ​ർ വ​ഴി ഗ​സ്സ​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ബ​ഹ്റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി രാ​ജാ​വി​ന്റെ പ്ര​തി​നി​ധി​യാ​യ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള ഹൈ​ജീ​ൻ കി​റ്റു​ക​ൾ, അ​ടി​സ്ഥാ​ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മ​രു​ന്നു​ക​ൾ, അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് 100 ട​ൺ സ​ഹാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗ​സ്സ​യി​ൽ ഗു​രു​ത​ര​മാ​യ മാ​നു​ഷി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ​ഹോ​ദ​ര ജ​ന​ത​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​താ​ണ് ബ​ഹ്റൈ​ൻ രാ​ജാ​വി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്നും, ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ബ​ഹ്റൈ​ൻ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ അ​റി​യി​ക്കു​ന്ന​തി​ന്റെ തെ​ളി​വാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന്റെ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഇ​ബ്രാ​ഹിം ദ​ൽ​ഹാ​ൻ അ​ൽ ദൂ​സ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - UAE and Bahrain send 100 tons of aid to Gaza
Next Story