സൗദിയിലെ യു.എ.ഇ അംബാസഡർ ഹജ്ജ് ക്യാമ്പുകൾ സന്ദർശിച്ചു
text_fieldsസൗദി അറേബ്യയിലെ യു.എ.ഇ അംബാസഡർ ശൈഖ് നഹ്യാൻ ബിൻ സയ്ഫ് ആൽ നഹ്യാൻ ഹജ്ജ് ക്യാമ്പ് സന്ദർശിക്കുന്നു
ദുബൈ: സൗദി അറേബ്യയിലെ യു.എ.ഇ അംബാസഡർ ശൈഖ് നഹ്യാൻ ബിൻ സയ്ഫ് ആൽ നഹ്യാൻ ഹജ്ജ് സീസണിന് മുന്നോടിയായി അവസാന ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി മിനയിലെയും അറഫാത്തിലെയും യു.എ.ഇ തീർഥാടക കാമ്പുകൾ സന്ദർശിച്ചു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സകാത്തിന്റെ ചെയർമാനും യു.എ.ഇ തീർഥാടന കാര്യാലയ മേധാവിയുമായ ഡോ. ഉമർ ഹബ്തൂർ അൽ ദാരി, ജിദ്ദയിലെ യു.എ.ഇ കോൺസൽ ജനറൽ നാസർ ബിൻ ഹുവൈദൻ അൽ കെത്ബി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. യു.എ.ഇ തീർഥാടകർക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ നടത്തിയ ശ്രമങ്ങളെ ശൈഖ് നഹ്യാൻ പ്രശംസിച്ചു. യു.എ.ഇയുടെയും സൗദിയുടെയും വിവേകപൂർണമായ നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

