Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ അൽ റാസിലേക്ക്​...

ദുബൈ അൽ റാസിലേക്ക്​ രണ്ടാഴ്​ചത്തേക്ക്​ പ്രവേശന വിലക്ക്​

text_fields
bookmark_border
ദുബൈ അൽ റാസിലേക്ക്​ രണ്ടാഴ്​ചത്തേക്ക്​  പ്രവേശന വിലക്ക്​
cancel
ദുബൈ: പഴയ ദുബൈയുടെ ഹൃദയഭാഗമായ അൽ റാസ്​ മേഖലയിൽ​ ഇന്നു മുതൽ രണ്ടാഴ്​ചത്തേക്ക്​ കടുത്ത നിയന്ത്രണങ്ങൾ. ദേര ഗോൾഡ ്​ സൂഖ്​, ഒാൾഡ്​ സൂഖ്​, മ്യൂസിയങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ്​ അൽ റാസ്​.
അണ​ുനശീകരണ പ്രവർത്തനങ്ങൾ അതിശക്​തമാക്കുന്നതി​​െൻറ ഭാഗമായാണ്​ ആളുകൾ പുറത്തിറങ്ങുന്നതും പുറമെ നിന്നുള്ള ആളുകൾ ഇവിടേക്ക്​ വരുന്നതും തടഞ്ഞു കൊണ്ട്​ ദുരന്തനിവാരണത്തിനുള്ള ദുബൈയുടെ ഉന്നത തല സമിതി നിർദേശം പുറത്തിറക്കിയത്​. ഇൗ ദിവസങ്ങളിൽ മേഖലയിലെ താമസക്കാർക്കുള്ള അവശ്യവസ്​തുക്കളെല്ലാം ദുബൈ ആരോഗ്യ അതോറിറ്റിയുടെ സംഘങ്ങൾ എത്തിച്ചു നൽകുമെന്ന്​ ദുബൈ പൊലീസ്​ വ്യക്​തമാക്കി.
ഇൗ മേഖലയിലെ താമസക്കാരല്ലാത്ത ആളുകൾ ഇവ​ിടേക്ക്​ വരുന്നതിന്​ നിരോധവും ഏർപ്പെടുത്തിയിട്ടുണ്ട്​. അൽ മുസല്ല സ്​​്ട്രീറ്റ്​, ഗൾഫ്​ സ്​ട്രീറ്റ്​, ബനിയാസ്​ സ്​ട്രീറ്റ്​ എന്നിവ മുഖേനെ അൽ റാസിലേക്കുള്ള പ്രവേശനം തടയുന്നതിന്​ റോഡുകൾ അടച്ചിടും.
ദുബൈ മെട്രോ ഗ്രീൻ ലെയിനിലെ അൽ റാസ്​, പാം ദേര, ബനിയാസ്​ സ്​ക്വയർ എന്നീ സ്​റ്റേഷനുകളും അടച്ചിടും. മെ​ട്രോ ട്രെയിനുകൾ ഇവിടങ്ങിൽ നിർത്താതെ കടന്നു പോകുമെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി വ്യക്​തമാക്കി.
രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി സമ്പൂർണമായി സഹകരിക്കണമെന്ന്​ അധികൃതർ ജനങ്ങളോടഭ്യർഥിച്ചു. വിലക്ക്​ ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ കഴിഞ്ഞ ദിവസം യു.എ.ഇ അറ്റോണി ജനറൽ പ്രഖ്യാപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsal ras
News Summary - uae alras area restrictions
Next Story