Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎസ്. ജാനകി അനുസ്മരണം...

എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ച്​ യു.എ.ഇ അക്ഷരക്കൂട്ടം

text_fields
bookmark_border
എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ച്​ യു.എ.ഇ അക്ഷരക്കൂട്ടം
cancel

ദുബൈ: അന്തരിച്ച ഇതിഹാസ ഗായിക എസ്. ജാനകിയുടെ അനുസ്മരണം സംഘടിപ്പിച്ച്​ യു.എ.ഇ അക്ഷരക്കൂട്ടം. രണ്ടുദിവസം നീണ്ട ഓൺലൈൻ സമ്മേളനമായാണ് പരിപാടി അരങ്ങേറിയത്. ‘എസ്. ജാനകി – ആലാപനത്തിന്റെ തേനും വയമ്പും' എന്ന രണ്ട് വാള്യങ്ങളുള്ള ഗ്രന്ഥത്തിന്റെ രചയിതാവായ ഡോ. അഭിലാഷ് പുതുക്കാടാണ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ജാനകിയമ്മയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പ്രമുഖ ഗാനനിരൂപകനും എഴുത്തുകാരനും പത്രപ്രവർത്തകനുമായ രവിമേനോൻ, ആർ.ജെയും പ്രൊഫഷനൽ ഗായികമാരുമായ നിമ്മി, മനീഷ, നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ ദേവദാസ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ജാനകിയമ്മ അനശ്വരമാക്കിയ ഗാനങ്ങൾ മനീഷയും നിമ്മിയും ആലപിച്ചു. അക്ഷരക്കൂട്ടം അംഗങ്ങൾ ജാനകിയമ്മയുമായുള്ള വ്യക്തിപരമായ അനുഭവങ്ങളും അവർ കാത്തുസൂക്ഷിച്ച എളിമയും നൈർമല്യവും അനുസ്മരിച്ചു.

പകരംവെക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമയായ ഗാനകോകിലം എസ്. ജാനകിക്ക് ഗാനങ്ങളിലൂടെയും ഓർമകളിലൂടെയും ഹൃദയപൂർവം ആദരാഞ്ജലി അർപ്പിച്ചു. പി. ശിവപ്രസാദ് ആമുഖപ്രഭാഷണം നടത്തി. സജ്‌ന അബ്ദുല്ല സ്വാഗതവും ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു. റീന സലീമും റസീന ഹൈദറും പരിപാടി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - UAE Alphabet Society organizes S. Janaki memorial
Next Story