Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസ് നിർത്തി

text_fields
bookmark_border
ഒരാഴ്ചത്തേക്കാണ് സർവീസുകൾ റദ്ദാക്കിയത്
യു.എ.ഇ വിമാനക്കമ്പനികൾ സൗദിയിലേക്കുള്ള സർവീസ് നിർത്തി
cancel

ദുബൈ: നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസ് രണ്ടാം തരംഗം വ്യാപിച്ചതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ കരമാർഗവും സമുദ്രാതിർത്തികളും സൗദി അടച്ചിട്ടതോടെ ദുബൈയിലെ വിമാനക്കമ്പനികൾ സർവിസ് നിർത്തിവെച്ചു.ഇത്തിഹാദ്, എമിറേറ്റ്സ് വിമാനക്കമ്പനികൾ ഒരാഴ്ചത്തെ സർവിസുകളാണ് നിർത്തിവെക്കുന്നത്.ഇത്തിഹാദ് എയർവേസ് അബൂദബിക്കും സൗദി അറേബ്യക്കുമിടയിലുള്ള എല്ലാ വിമാന സർവിസുകളും ഡിസംബർ 27 വരെ നിർത്തിവെക്കുന്നതായി അറിയിച്ചു.

കോവിഡ് -19 വ്യാപനം കുറക്കാനുള്ള സൗദി അധികൃതരുടെ നിർദേശപ്രകാരമാണ് ഇത്തിഹാദ് സർവിസ് വെട്ടിച്ചുരുക്കുന്നതെന്ന് എയർലൈൻ വക്താവ് പറഞ്ഞു.അതിർത്തികൾ അടച്ചതിനാൽ സൗദി അധികൃതരുടെ നിർദേശപ്രകാരം ഡിസംബർ 27 വരെ എമിറേറ്റ്സ് സൗദി അറേബ്യയിലേക്കും പുറത്തേക്കും വിമാന സർവിസുകൾ നിർത്തിവെക്കുമെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞു. കോവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് സൗദി അറേബ്യ എല്ലാ അന്താരാഷ്​ട്ര വിമാനങ്ങളും ഒരാഴ്ച നിർത്തി​െവച്ചതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നിരവധി യൂറോപ്യൻ രാജ്യങ്ങൾ പുതിയ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പുതിയ വൈറസ് ബാധ പടരുമെന്ന ഭയത്തിനിടയിലും ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. സൗദി അറേബ്യ എല്ലാ രാജ്യാന്തര വാണിജ്യ വിമാന സർവിസുകളും ഒരാഴ്ച നിർത്തിവെച്ചിട്ടുണ്ട്.എന്നാൽ, നിലവിൽ രാജ്യത്തുള്ള വിദേശ വിമാനങ്ങൾക്ക് പുറപ്പെടാൻ അനുവാദമുണ്ടെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story