സുഡാൻ അഭയാർഥികൾക്ക് ഭക്ഷണവുമായി യു.എ.ഇ വിമാനം ഛാദിൽ
text_fieldsദുബൈ: സംഘർഷം കാരണം നാടുവിട്ട സുഡാനി അഭയാർഥികൾക്ക് ഭക്ഷണവുമായി യു.എ.ഇ വിമാനം ഛാദിലെത്തി. നിരവധി സുഡാനികളാണ് അയൽരാജ്യമായ ഛാദിൽ അഭയംതേടിയിരിക്കുന്നത്. ഇവരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് ഭക്ഷണപാർസലുകളുമായി യു.എ.ഇ വിമാനമയച്ചത്. എമിറേറ്റ്സ് റെഡ്ക്രസന്റ്, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് സഹായവിമാനം അയച്ചത്.
ഛാദ് നഗരമായ എംജറാസിൽ കഴിയുന്ന സുഡാനി അഭയാർഥികൾക്കും പ്രദേശവാസികൾക്കും ഭക്ഷണം വിതരണം ചെയ്യുമെന്ന് എമിറേറ്റ്സ് റെഡ്ക്രസന്റ് പ്രതിനിധി സംഘം തലവൻ ഡോ. അഹ്മ്മദ് ഉബൈദ് അൽ ദാഹിരി പറഞ്ഞു. പ്രയാസത്തിലാകുന്ന ജനങ്ങളെ സഹായിക്കുകയെന്ന യു.എ.ഇ നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

