യു.എ.ഇ ഇന്ന് തായ്ലൻഡിനെതിരെ; കാണികൾക്ക് സൗജന്യ കോവിഡ് പരിശോധന
text_fieldsഗാലറിയിലെത്തുന്ന കാണികൾക്ക് ഹസ ബിൻ സായിദ് സ്റ്റേഡിയത്തിൽ സൗജന്യ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്തിയപ്പോൾ
ദുബൈ: ദേശീയ ടീമിെൻറ മത്സരത്തിനായി ഗാലറി തുറന്നുകൊടുത്ത യു.എ.ഇ, സ്റ്റേഡിയത്തിലെത്തുന്നവർക്ക് സൗജന്യ കോവിഡ് പരിശോധനയും ഏർപ്പെടുത്തി.
തമൂഹ് ഹെൽത്ത് കെയറുമായി ചേർന്നാണ് യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ സൗജന്യ കോവിഡ് പരിശോധനാസൗകര്യം ഒരുക്കിയത്. ലോകകപ്പ് യോഗ്യതാമത്സരം കളിക്കുന്ന യു.എ.ഇയുടെ രണ്ടാം മത്സരം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് കളി കാണാനെത്തുന്നവർക്ക് സൗജന്യ പരിശോധന. ഇന്ന് രാത്രി 8.45ന് തായ്ലൻഡിനെതിരെയാണ് മത്സരം. ആദ്യ മത്സരത്തിൽ മലേഷ്യയെ എതിരില്ലാത്ത നാല് ഗോളിന് യു.എ.ഇ തോൽപിച്ചിരുന്നു.ലോകകപ്പ് യോഗ്യത മത്സരം കളിക്കുന്ന സ്വന്തം ടീമിന് പ്രോത്സാഹനമേകാൻ കാണികളെ ഗാലറിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് കോവിഡ് പരിശോധനയും സൗജന്യമാക്കിയത്.
ഹസ ബിൻ സായിദ് സ്റ്റേഡിയത്തിലാണ് പരിശോധനാ സൗകര്യമൊരുക്കിയത്. സ്റ്റേഡിയത്തിെലത്തുന്നവർക്ക് വാക്സിനേഷനും 48 മണിക്കൂർ മുെമ്പടുത്ത കോവിഡ് പരിശോധനയും നിർബന്ധമാക്കിയിരുന്നു.സബീൽ സ്റ്റേഡിയത്തിലാണ് മത്സരം. പ്രവേശന ഫീസ് 25 ദിർഹം. 30 ശതമാനം കാണികൾക്കാണ് അനുമതി.

