റോഡിൽ കൈവിട്ട കളി കളിച്ച യുവാവിനെ തേടി ദുബൈ പൊലീസ്
text_fieldsദുബൈ: റോഡിലൂടെ കാറോടിച്ചു പോകവെ ഒരു മോട്ടർ സൈക്കിളിെൻറ പിന്നിലേക്കും തിരിച്ച് കാറിലേക്കും ചാടിക്കയറി യുവാവിെൻറ കൈവിട്ട അഭ്യാസം. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നടത്തിയ ഇൗ സ്റ്റണ്ട് മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ആളാരാണെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ദുബൈ പൊലീസിെൻറ കനത്ത നടപടികൾ ഇയാളെ കാത്തിരിപ്പുണ്ട്. ഇത്തരം പ്രവർത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ദുബൈ പൊലീസ് ഉപ മേധാവിയും ഫെഡറൽ ട്രാഫിക് കൗൺസിൽ അധ്യക്ഷനുമായ മേജർ ജനറൽ മുഹമ്മദ് അൽ സഫീൻ വ്യക്തമാക്കി.
ഇത് ആത്മഹത്യാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിറ്റി വാക്കിൽ അപകടകരമായി വാഹനമോടിച്ച യുവാക്കൾക്ക് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം റോഡ് വൃത്തിയാക്കൽ ഉൾപ്പെടെ നിർബന്ധിത സാമൂഹിക സേവനം വിധിച്ചിരുന്നു.
അഭ്യന്തര മന്ത്രാലയം അംഗീകരിച്ച പുതിയ ഗതാഗത നിയമപ്രകാരം അപകടകരമായി വാഹനമോടിച്ചാൽ 2000 ദിർഹം പിഴയും 23 കറുത്ത പോയിൻറും രണ്ടു മാസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. മദ്യത്തിെൻറയോ മയക്കുമരുന്നിെൻറയോ സ്വാധീനത്തിലാണ് ഇൗ അഭ്യാസങ്ങളെങ്കിൽ ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
