അഡ്നോക് ഗ്യാസിന്റെ ഓഹരിവിൽപനയിൽ 19 ശതമാനം വർധന
text_fieldsഅബൂദബി: അഡ്നോക് ഗ്യാസിന്റെ ഓഹരിവിൽപനയിൽ തിങ്കളാഴ്ച 19 ശതമാനം വർധന. അബൂദബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) ഉപകമ്പനിയായ അഡ്നോക് ഗ്യാസിന്റെ ഓഹരി വിൽപനയിൽ ഓഹരി വില 2.37 ദിർഹമിൽ നിന്ന് 2.97 ദിർഹം വരെ ഉയർന്നിരുന്നു. തിങ്കളാഴ്ച ഓഹരി മൂല്യത്തിലുണ്ടായ വർധനവിലൂടെ കമ്പനിയുടെ കമ്പോള മൂലധനം 181.9 ശതകോടി ദിർഹത്തിൽനിന്ന് 215.6 ശതകോടി ദിർഹമായി ഉയരുകയുണ്ടായി. പ്രാഥമിക ഓഹരി വിൽപനയുടെ അന്തിമവില അഡ്നോക് അടുത്തിടെ നിശ്ചയിച്ചിരുന്നു. ഓഹരി വിൽപനയിലൂടെ കമ്പനിയുടെ മൂല്യം 50 ബില്യൺ ഡോളറാണ് വര്‍ധിച്ചത്. 2.37 ദിര്‍ഹമാണ് ഒരു ഓഹരിയുടെ വിലയെന്നാണ് അഡ്നോക് പ്രസ്താവനയില്‍ അറിയിച്ചത്.
ഓഹരികള്‍ക്കു വേണ്ടിയുള്ള ആവശ്യക്കാരേറിയതോടെ നിക്ഷേപകര്‍ക്കായി കമ്പനി നിശ്ചയിച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം നാലു ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി വര്‍ധിപ്പിക്കുമെന്ന് അഡ്നോക് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അഡ്നോക് ഡ്രില്ലിങ്, ഫെര്റ്റിഗ്ലോബ് തുടങ്ങിയ ബിസിനസുകള്‍ കൂടി ഓഹരികള്‍ വില്പനക്ക് വെച്ചതിലൂടെ അഡ്നോക് ഗ്രൂപ് ബില്യൺ കണക്കിന് ഡോളറുകളാണ് സമാഹരിച്ചത്.
യു.എ.ഇയിലെ പ്രകൃതിവാതക സംഭരണത്തിന്റെ 95 ശതമാനവും അഡ്നോക്കിന്റെ കൈവശമാണുള്ളത്. ഇരുപതിലധികം രാജ്യങ്ങളിലേക്ക് അഡ്നോക് വാതകം കയറ്റുമതിചെയ്യുന്നുണ്ട്. 2021ല്‍ കമ്പനിയുടെ 10 മാസത്തെ വരുമാനം 360 കോടി ഡോളറായിരുന്നു. 2022ല്‍ ഇത് 420 കോടിയായി വര്‍ധിച്ചു. പ്രതിദിനം 10 ശതകോടി ക്യുബിക് ഫീറ്റ് വാതകം ഉല്പാദിപ്പിക്കാന് അഡ്നോക്കിന് ശേഷിയുണ്ട്.
പ്രതിവര്‍ഷം 29 ദശലക്ഷം ടണ്‍ ആണ് ഉല്പാദന ശേഷി. അഡ്നോക് ഡ്രില്ലിങ്ങിന് 2022ല്‍ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ഷോര്‍, ഓയില്‍ ഫീല്‍ഡ് സര്‍വിസസ് ബിസിനസുകളിലാണ് അഡ്നോക് ഡ്രില്ലിങ്ങിന്റെ വരുമാനം വര്‍ധിച്ചത്. 2021ല്‍ 604 ദശലക്ഷം ഡോളറായിരുന്ന അഡ്നോക്കിന്റെ അറ്റാദായം 2022ല്‍ 802 ദശലക്ഷം ഡോളറായാണ് വര്‍ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

