മലയാളി മരിച്ച കേസിൽ 47 ലക്ഷം നഷ്ടപരിഹാരം; തുക വാങ്ങാനിരുന്ന മാതാവും അപകടത്തിൽ മരിച്ചു
text_fieldsദുബൈ: മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ച കേസിൽ 2.70 ലക്ഷം ദിർഹം (ഏകദേശം 47 ലക്ഷം രൂപ)നഷ്ടപരിഹാരം നൽകാൻ വിധി. എന്നാൽ തുക ലഭിക്കും മുമ്പ് യുവാവിെൻറ മാതാവ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. 2012 റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ ഒരേ നാട്ടുകാരായ മൂന്ന് യുവാക്കൾ മരണപ്പെട്ടിരുന്നു.
കൊല്ലം കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് തെക്ക് നെടിയത്ത് പടിക്കത്തിൽ പരേതനായ അബ്ദുറഹ്മാൻ കുഞ്ഞിെൻറയും സുബൈദാബീവിയുടെയും 22 വയസുള്ള ഹാഷിമും ഇതിലുൾപ്പെടുന്നു. റാസൽഖൈമയിലെ ഒരു മൊബൈൽകടയിലെ വിസയിലെത്തി അഞ്ചാമത്തെ ദിവസമാണ് റാസൽഖൈമ^ ദുബൈ റോഡിൽ ഹാഷിമും സൃഹൃത്തുക്കളും മരണപ്പെട്ടത്. സുബൈദാ ബീവിയുടെ ഏക സന്താനമായിരുന്നു ഹാഷിം . മകെൻറ മരണശേഷം മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു സുബൈദ ബീവി.
പിന്നീട് സുബൈദാ ബീവിയും ഹാഷിമിെൻറ പിതാവിെൻറ ആദ്യഭാര്യയിലുള്ള മക്കളും ചേർന്ന് ദുബൈ അൽക്കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിക്ക് മുഖേന നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. നാലു ലക്ഷം ദിർഹം നഷ്ടപരിഹാരം ചോദിച്ച് ഫയൽ ചെയ്ത സിവിൽ കേസിൽ ദുബൈ കോടതി 2.70 ലക്ഷം ദിർഹം നഷ്ട പരിഹാരമായി വിധിച്ചിരുന്നു. എന്നാൽ ഇൻഷ്വറൻസ് കമ്പനിയും അപ്പീൽ ഫയൽ ചെയ്തെങ്കിലും ദുബൈ അപ്പീൽ കോടതി പ്രാഥമിക കോടതി വിധി ശരിവെക്കുകയുമായിരുന്നു.
ഇൗ തുക ലഭിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറാനിരിക്കെയാണ് മാതാവും തുകയുടെ അവകാശിയുമായ സുബൈദാ ബീവി ഇക്കഴിഞ്ഞ മേയ് ഒന്നിന് പുതിയ കാവിൽ വാഹനം തട്ടി മരണപ്പെട്ടത്.
നഷ്ടപരിഹാര കേസിനെക്കുറിച്ച് അഭിഭാഷകനുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിൽ നഷട്പരിഹാര തുക സുബൈദാബീവിയുടെ അനന്തരാവകാശികൾക്ക് നിയമാനുസരണം കൈമാറ്റം ചെയ്യുമെന്ന് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
