ഷാര്‍ജയില്‍ എയര്‍ ബലൂണ്‍ തകര്‍ന്ന് ആറു പേര്‍ക്ക് പരിക്ക്
text_fieldsഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ അല്‍ മദാമിലെ മരുഭൂമിയില്‍ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് വീണ് ആറ് വിദേശ വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു അപകടം.
അപകടത്തിന്‍െറ കാരണങ്ങള്‍ വ്യക്തമല്ളെങ്കിലും ഇതിന് പിന്നില്‍ ദുരൂഹതകളുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന്ഷാര്‍ജ മധ്യമേഖല പൊലീസ് മേധാവി കേണല്‍ അഹമ്മദ് ബിന്‍ ദര്‍വീഷ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അപകട വാര്‍ത്ത എത്തിയത്.
പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകത്തകമാനം ഹോട്ട് ബലൂണ്‍ അപകടങ്ങള്‍ കൂടി വരികയാണ്. ഹോട്ട് എയര്‍ ബലൂണ്‍ വൈദ്യുതി കമ്പിയില്‍ തട്ടി 15 പേരാണ് അമേരിക്കയില്‍ പോയവര്‍ഷം കൊല്ലപ്പെട്ടത്.
സമാനമായ അപകടങ്ങള്‍ തുര്‍ക്കി, ഈജിപ്ത്, സ്ളോവേനിയ എന്നിവിടങ്ങളിലും പോയവര്‍ഷം നടന്നു.
മോശം കാലാവസ്ഥയാണ് പലപ്പോഴും വില്ലനാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
