വളാഞ്ചേരി സ്വദേശി യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsഅൽെഎൻ: ഏതാനും നാൾ മുമ്പ് യു.എ.ഇയിലെത്തി ജോലിയിൽ പ്രവേശിച്ച വളാഞ്ചേരി സ്വദേശിയായ യുവാവ് അൽെഎനിൽ വാഹനാപകടത്തിൽ മരിച്ചു. ജീവകാരുണ്യ പ്രവർത്തകനായിരുന്ന പരേതനായ ചെറുപറമ്പിൽ ഉസ്മാൻ ഭായിയുടെ മകൻ സ്വാലിഹ് (26) ആണ് അബൂദബിയിൽനിന്ന് അൽഐനിലേക്ക് പോകുന്ന വഴി അപകടത്തിൽ മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യൻ സുഹൃത്ത് ഉൾപ്പെടെ മൂന്നുപേർ പരിക്കുകളോടെ ചികിത്സയിലാണ്
സന്ദർശകവിസയിൽ യു.എ.ഇയിൽ എത്തിയ സ്വാലിഹിന് ഏതാനും നാൾ മുമ്പാണ് ജോലി ലഭിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ജോലികഴിഞ്ഞ് പോകുേമ്പാഴാണ് അപകടം. മാതാവ്: സുഹറ. സഹോദരങ്ങൾ: സാബി, സാലിം, സാബിർ, സാദിഖ്, സാജിദ്, ലൗസി. പിതാവ് മരിച്ചതിെൻറ നാൽപതാം നാളിലാണ് സ്വാലിഹിെൻറ വേർപാട്. അൽഐൻ ജിമി ഹോസ്പിറ്റൽ പള്ളിയിലെ നമസ്കാര ശേഷം മയ്യിത്ത് നാട്ടിലേക്ക് അയച്ചതായി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ അൽെഎൻ കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
