Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ​ദി​ന...

ദേ​ശീ​യ​ദി​ന സ​മ്മേ​ള​നം വ​ർ​ണാ​ഭ​മാ​ക്കി ഐ.​പി.​എ

text_fields
bookmark_border
ദേ​ശീ​യ​ദി​ന സ​മ്മേ​ള​നം വ​ർ​ണാ​ഭ​മാ​ക്കി ഐ.​പി.​എ
cancel
camera_alt

ഐ.​പി.​എ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ‘ഇ​ൻ​ഫ്ലു​വ​ൻ​ഷ്യ​ൽ ഇ​ന്ത്യ​ൻ​സ് സ​ലൂ​ട്ടി​ങ്​ ദി ​നേ​ഷ​ൻ’ കോ​ഫീ ടേ​ബി​ൾ ബു​ക്ക് പ്ര​കാ​ശ​നം ചെ​യ്യു​ന്നു. ന​ട​ൻ വി​ജ​യ് സേ​തു​പ​തി വേ​ദി​യി​ൽ

ദു​ബൈ: ദു​ബൈ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ബി​സി​ന​സ്‌ നെ​റ്റ് വ​ർ​ക്കാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രൊ​മോ​ട്ടേ​ർ​സ് അ​സോ​സി​യേ​ഷ​െൻറ (ഐ.​പി.​എ) നേ​തൃ​ത്വ​ത്തി​ൽ 'യു.​എ.​ഇ@50-​സ​ലൂ​ട്ടി​ങ്​ ദി ​നേ​ഷ​ൻ' ദേ​ശീ​യ ദി​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​ർ​വ മേ​ഖ​ല​ക​ളി​ലു​മു​ള്ള യു.​എ.​ഇ​യു​ടെ വി​സ്മ​യ​കു​തി​പ്പ് മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​ൻ വി​ജ​യ് സേ​തു​പ​തി​യു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​ന് ആ​വേ​ശം പ​ക​ർ​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ലു​ലു ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്‌​റ​ഫ​ലി, മു​ൻ മ​ന്ത്രി​യും അ​ജ്‌​മാ​ൻ റൂ​ളേ​ഴ്‌​സ് കോ​ർ​ട്ട് മേ​ധാ​വി​യു​മാ​യ ശൈ​ഖ് ഡോ. ​മാ​ജി​ദ് ബി​ൻ സ​യീ​ദ് അ​ൽ നു​ഐ​മി തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഐ.​പി.​എ ചെ​യ​ർ​മാ​ൻ വി.​കെ. ശം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്​​ഥാ​പ​ക ചെ​യ​ർ​മാ​ൻ എ.​കെ. ഫൈ​സ​ൽ ദേ​ശീ​യ ദി​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​ൻ പ്ര​വാ​സി സം​രം​ഭ​ക​ർ ഈ ​രാ​ജ്യ​ത്തി​ന് ന​ന്ദി​യ​ർ​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി 'ഇ​ൻ​ഫ്ലു​വ​ൻ​ഷ്യ​ൽ ഇ​ന്ത്യ​ൻ​സ് സ​ലൂ​ട്ടി​ങ്​ ദി ​നേ​ഷ​ൻ' എ​ന്ന​പേ​രി​ൽ ഇം​ഗ്ലീ​ഷി​ൽ ത​യാ​റാ​ക്കി​യ കോ​ഫീ ടേ​ബി​ൾ ബു​ക്കി​െൻറ പ്ര​കാ​ശ​നം ന​ട​ന്നു. ശൈ​ഖ് ഡോ. ​മാ​ജി​ദ് ബി​ൻ സ​യീ​ദ് അ​ൽ നു​ഐ​മി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ, ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്‌​യി​ദ്ദീ​ൻ, ഡോ. ​കെ.​പി. ഹു​സൈ​ൻ, പൊ​യി​ൽ അ​ബ്​​ദു​ല്ല, ജ​ബ്ബാ​ർ ഹോ​ട്പൊ​ക്ക്, ശം​സു​ദ്ദീ​ൻ നെ​ല്ല​റ, ഡോ. ​മു​ഹ​മ്മ​ദ്‌ അ​ൽ നൂ​ർ ക്ലി​നി​ക്, അ​ബ്​​ദു​ൽ മ​ജീ​ദ് മ​ല​ബാ​ർ ഗോ​ൾ​ഡ്, ക​രീം വെ​ങ്കി​ട​ങ്, സാ​ലി​ഹ് ആ​സാ ഗ്രൂ​പ്പ്, മു​ഹ​മ്മ​ദ്‌ അ​ൽ റു​ബാ​ൻ കാ​ർ​ഗോ, മു​ഹ​മ്മ​ദ്‌ സി​റാ​ജ് അം​വാ​ജ് ഗ്രൂ​പ്, ബ​ഷീ​ർ പാ​ൻ​ഗ​ൾ​ഫ്, റി​യാ​സ് കി​ൽ​ട്ട​ൻ, സ​ലീം മൂ​പ്പ​ൻ, എ.​എ.​കെ. മു​സ്ത​ഫ എ​ന്നി​വ​ർ വി​വി​ധ ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​സി​ച്ചു.

ഭീ​മ ഗോ​ൾ​ഡ് എം.​ഡി ഡോ. ​ബി. ഗോ​വി​ന്ദ​ൻ, ഫാ​ത്തി​മ ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​പി. ഹു​സൈ​ൻ, കൈ​ര​ളി ടി.​എം.​ടി ഡ​യ​റ​ക്ട​ർ പ​ഹ​ലി​ഷ, അ​റ​ബ് ഇ​ന്ത്യ​ൻ സ്പൈ​സ​സ്‌ എം.​ഡി ഹ​രീ​ഷ് ത​ഹ​ലി​യാ​നി, അ​ക്കോ​ൺ ഹോ​ൾ​ഡി​ങ് എം.​ഡി ഷു​ക്കൂ​ർ കി​നാ​ലൂ​ർ, ഫാ​സ്​​റ്റ് ബി​സി​ന​സ് ലൈ​ൻ എം.​ഡി. അ​ബ്​​ദു​ല്ല ഹി​ള​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഐ.​പി.​എ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വി​ധ സം​രം​ഭ​ങ്ങ​ളു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഐ.​പി.​എ ട്ര​ഷ​റ​ർ ശി​ഹാ​ബ് ത​ങ്ങ​ൾ സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മു​നീ​ർ അ​ൽ​വ​ഫ ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ഫി അ​ൽ മു​ർ​ഷി​ദി, നി​സാ​ർ സൈ​ദ്, സൈ​നു​ദ്ദീ​ൻ ചേ​ലേ​രി, റ​ഫീ​ഖ് അ​ൽ മാ​യാ​ർ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, അ​ഫി അ​ഹ​മ്മ​ദ്, ഹ​ക്കീം വാ​ഴ​ക്കാ​ല​യി​ൽ, ത​ങ്ക​ച്ച​ൻ മ​ണ്ഡ​പ​ത്തി​ൽ, ത​ൽ​ഹ​ത്ത്, ബി​ബി ജോ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗ​സ​ൽ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiUAE 50- Saluting the NationNational Day Conference
News Summary - ‘UAE 50- Saluting the Nation’ National Day Conference
Next Story