Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ 2023;...

യു.എ.ഇ 2023; വാർത്തകളിൽ നിറഞ്ഞ പ്രധാന സംഭവങ്ങൾ

text_fields
bookmark_border
യു.എ.ഇ 2023; വാർത്തകളിൽ നിറഞ്ഞ പ്രധാന സംഭവങ്ങൾ
cancel

ജനുവരി:

02: 2023ലെ യു.എ.ഇയുടെ മുൻഗണനകൾ പ്രഖ്യാപിച്ച്​ ​ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

04: ദുബൈയുടെ 10വർഷത്തെ സാമ്പത്തിക അജണ്ട(ഡി-33) പ്രഖ്യാപിച്ചു

18: ഒമാൻ, ഖത്തർ, ബഹ്​റൈൻ, ഈജിപ്ത്​, ജോർഡൻ ഭരണാധികാരികൾ യു.എ.ഇയിൽ

20: യു.എ.ഇ 2023 സുസ്ഥിരതാ വർഷമായി പ്രഖ്യാപിച്ചു

21: പാംജുമൈറയിലെ ‘അറ്റ്​ലാൻറിസ്​ ദി റോയൽ’ തുറന്നു

22: കോർപറേറ്റ്​ നികുതി രജിസ്​ട്രേഷൻ തുടങ്ങി

30: ആറു മാസത്തിൽ കൂടുതൽ നാട്ടിൽ കഴിഞ്ഞാൽ പിഴ അടച്ച്​ റീ എൻട്രിക്ക്​ യു.എ.ഇ അനുമതി

ഫെബ്രുവരി:

01: അമുസ്​ലിം വ്യക്​തിനിയമം പ്രാബല്യത്തിലായി

04: ഇന്ത്യ-യു.എ.ഇ-ഫ്രാൻസ്​ ത്രികക്ഷി സഹകരണം പ്രഖ്യാപിച്ചു

07: യു.എ.ഇ മന്ത്രിസഭയിലേക്ക്​ പുതിയ അംഗങ്ങളെ നിയമിച്ചു

15: ഭക്ഷണ ഡെലിവറിക്ക്​ ദുബൈയിൽ ‘തലബോട്ടു’കൾ ഉപയോഗിച്ചുതുടങ്ങി

17: അജ്​മാനിൽ രണ്ടിടത്ത്​ തീപ്പിടിത്തം; മലയാളികൾക്കും നഷ്ടം

20: ഗൾഫുഡ്​ 28ാം എഡിഷന്​ തുടക്കം

23: ഇത്തിഹാദ്​ റെയിൽ പാത ഉദ്​ഘാടനം ചെയ്തു

മാർച്ച്​:

02: സുൽത്താൻ അൽ നിയാദി ബഹിരാകാശ ദൗത്യത്തിന്​ പുറപ്പെട്ടു

08: ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 2.2കോടിയുടെ സ്​കോളർഷിപ്പ്​ മലയാളി വിദ്യാർഥിനിക്ക്​

16: എമിറേറ്റ്​സ്​ വിമാനത്തിന്‍റെ പുതിയ ഡിസൈൻ പുറത്തിറക്കി

19: ‘വൺ ബില്യൺ മീൽസ്’​ പദ്ധതി പ്രഖ്യാപിച്ചു

20: ഷാർജ മലീഹയിൽ ആദ്യമായി വിളയിച്ച ഗോതമ്പ്​ വിളവെടുത്തു

23: റമദാൻ വ്രതാരംഭം

25: ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന്​ എയർ ഇന്ത്യ സർവീസ്​ അവസാനിപ്പിച്ചു

29: ശൈഖ്​ മൻസൂർ ബിൻ സായിദിനെ യു.എ.ഇ വൈസ്​പ്രസിഡൻറായും ശൈഖ്​ ഖലിദ്​ ബിൻ മുഹമ്മദിനെ അബൂദബി കിരീടാവകാശിയായും നിയമിച്ചു

ഏപ്രിൽ:

04: ഇത്തിഹാദ്​ റെയിൽപാതയിൽ ചരക്ക്​ ഗതാഗതം പൂർണ തോതിലെത്തി

14: ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമത്തിന്​ രൂപം നൽകി

15: ദുബൈ ദേരയിൽ തീപിടിത്തം:​ മലയാളികളടക്കം 16മരണം

22: ദുബൈ വിമാനത്താവളത്തിൽ കുട്ടികൾക്ക്​ എമിഗ്രേഷൻ കൗണ്ടർ ആരംഭിച്ചു​

25: ചാന്ദ്രദൗത്യം റാശിദ്​ റോവറിന്‍റെ ലാൻഡിങ്​ വിജയിച്ചില്ല

26: ‘ഗൾഫ്​ മാധ്യമ’ത്തിന്​ ദുബൈ ഗ്ലോബൽ വില്ലേജ്​ മാധ്യമ പുരസ്കാരം

28: സുൽത്താൻ അൽ നിയാദി ബഹിരാകാശ നടത്തം പൂർത്തിയാക്കി ചരിത്രംകുറിച്ചു

മേയ്​:

01: ‘സെപ’ കരാർ ഒരു വർഷം പൂർത്തിയായി

06: ദുബൈ തീപ്പിടിത്തം അണക്കുന്നതിനിടെ അഗ്​നിശമന സേനാംഗം മരിച്ചു

14: ഡ്രൈവറില്ലാ അബ്ര പദ്ധതി പ്രഖ്യാപിച്ച്​ ദുബൈ

18: ‘ഗൾഫ്​ മാധ്യമം’ ആദ്യ നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചു

19: കമോൺ കേരള അഞ്ചാം എഡിഷൻ ആരംഭിച്ചു

22: അബൂദബിയിൽ വില്ലക്ക്​ തീപിടിച്ച്​ ആറു മരണം

24: 78 പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക്​ യു.എ.ഇ മന്ത്രിസഭ അംഗീകാരം

31: പാം ജബൽ അലി പദ്ധതി പ്രഖ്യാപിച്ചു

ജൂൺ:

01: കോർപറേറ്റ്​ നികുതി പ്രാബല്യത്തിൽ

07: പുതിയ കായിക നയത്തിന്​ മന്ത്രിസഭ അംഗീകാരം

12: യു.എ.ഇ മന്ത്രിതല സംഘം യുക്രെയ്​ൻ സന്ദർശിച്ചു

18: സ്റ്റാർട്ടപ്പ്​ ഇൻഫിനിറ്റി കേന്ദ്രം മുഖ്യമന്ത്രി ദുബൈയിൽ ഉദ്​ഘാടനം ചെയ്തു

19: യു.എ.ഇ-ഖത്തർ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു

ജൂലൈ:

07: ദുബൈയിൽ പുതിയ ട്രാഫിക്​ നിയമം പ്രാബല്യത്തിൽ

10: ദുബൈയിൽ അമുസ്​ലിം വിഭാഗങ്ങൾക്ക്​ പ്രത്യേക അനന്തരാവകാശ വകുപ്പ്​

11: സ്വദേശിവൽകരണം കൂടുതൽ മേഖലകളിലേക്ക്​ വ്യാപിപ്പിച്ചു

12: ഫുജൈറയിൽ നിന്ന്​ സലാം എയറിന്‍റെ ആദ്യ സർവീസ്​

15: പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലെത്തി; രൂപയിൽ വ്യാപാരത്തിന്​ ധാരണ

17: ദുബൈ അവീറിൽ കൂറ്റൻ പഴം, പച്ചക്കറി മാർക്കറ്റ്​ തുറന്നു

25: അൽഐനിൽ ‘മെർസ്​’ സ്ഥിരീകരിച്ചു

27: ശൈഖ്​ സഈദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ അന്തരിച്ചു

28: അരി കയറ്റുമതിക്ക്​ നാലുമാസത്തെ വിലക്ക്​ ഏർപ്പെടുത്തി

ആഗസ്റ്റ്:

03: ‘എക്സ്പാറ്റ്​ ഗൈഡ്​’ നാടിന്​ സമർപ്പിച്ചു

08: ശൈഖ്​ അഹമ്മദ്​ ബിൻ മുഹമ്മദ്​ ആൽ മക്​തൂം ഒളിമ്പിക്​കമ്മിറ്റി പ്രസിഡന്‍റ്​

11: അജ്​മാനിൽ 15നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം

15: രൂപ നൽകി യു.എ.ഇയുടെ എണ്ണ വാങ്ങി ഇന്ത്യ

19: ബേപ്പൂർ-യു.എ.ഇ കപ്പൽ: നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

19: ട്വന്‍റി-20 പരമ്പര ക്രിക്കറ്റിൽ യു.എ.ഇക്ക്​ ന്യൂസീലാൻഡിനെതിരെ വിജയം

23: ചന്ദ്രയാൻ വിജയം: ഇന്ത്യക്ക്​ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദിന്‍റെ അഭിനന്ദനം

24: ബ്രിക്സ്​ കുട്ടായ്മയിലേക്ക്​ യു.എ.ഇക്ക്​ ക്ഷണം

സെപ്​റ്റംബർ:

04: സുൽത്താൻ അൽ നിയാദി ആറുമാസത്തെ ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച്​ ഭൂമിയിൽ തിരിച്ചെത്തി

08: ജി20 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ യു.എ.ഇ പ്രസിഡൻറ്​ ഇന്ത്യയിലെത്തി

09: ജി20 ഉച്ചകോടിയിൽ ഇന്ത്യ-മിഡിൽഈസ്റ്റ്​-യൂറോപ്പ്​ സാമ്പത്തിക ഇടനാഴിക്ക്​ ധാരണ

18: സുൽത്താൻ അൽ നിയാദി അബൂദബിയിൽ തിരിച്ചെത്തി, ഗംഭീര വരവേൽപ്​

26: ഇന്ത്യയിൽ നിന്ന്​ യു.എ.ഇലേക്ക്​ അരി കയറ്റുമതി പുനരാരംഭിച്ചു

30: തൊഴിൽനഷ്ട ഇൻഷൂറൻസിൽ ചേരാനുള്ള സമയപരിധി അവസാനിച്ചു

ഒക്​ടോബർ:

06: യു.എ.ഇയിൽ ‘റൂപേ’ കാർഡുകൾ പ്രാബല്യത്തിലായി

07: റാസൽഖൈമ-മുസന്ദം ബസ്​ സർവീസ്​ ആരംഭിച്ചു

10: സേവനങ്ങൾ ഡിജിറ്റലാക്കി ഷാർജ പൊലീസ്​

16: ജൈടെക്സിന്​ തുടക്കം

18: ഗ്ലോബൽ വില്ലേജ്​ 28ാം സീസണ്​ തുടക്കം

18: ദുബൈ കറാമയിൽ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ച്​​ മലയാളികൾ മരിച്ചു

26: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട്​ യു.എ.ഇ അടക്കം ഒമ്പത്​ അറബ്​ രാജ്യങ്ങളുടെ സംയുക്​ത പ്രസ്താവന

28: ദുബൈ ഫിറ്റ്​നസ്​ ചലഞ്ചിന്​ തുടക്കം

31: അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്​ ശൈഖ്​ സായിദിന്‍റെ നാമം

നവംബർ

01: ഷാർജ അന്താരാഷ്​ട്ര പുസ്തകോൽസവത്തിന്​ തുടക്കം

02: ഗസ്സയിൽ പരിക്കേറ്റ കുട്ടികളെ യു.എ.ഇയിൽ എത്തിച്ച്​ ചികിൽസിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

02: യു.എ.ഇയിൽ സി.ബി.എസ്​.ഇ ഓഫീസ്​ ആരംഭിക്കുമെന്ന്​ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

08: ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ വിദേശകാര്യ മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി

12: ദുബൈ റൈഡിൽ വൻ പങ്കാളിത്തം

13: ദുബൈ എയർഷോക്ക്​ തുടക്കം

15: ഗൾഫ്​ മാധ്യമം ‘എജുകഫെ’ക്ക് തുടക്കം

18: ഗസ്സയിൽ നിന്ന്​ പരിക്കേറ്റവരുടെ ആദ്യ സംഘം അബൂദബിയിൽ

22: എയർഅറേബ്യ റാസൽഖൈമ-കോഴിക്കോട്​ സർവീസിന്​ തുടക്കം

24: ദുബൈ മെട്രോ ബ്ലൂലൈൻ പദ്ധതി പ്രഖ്യാപിച്ചു

25: ദുബൈ റണ്ണിൽ റെക്കോർഡ്​ പങ്കാളിത്തം

30: ആഗോള കാലാവസ്ഥ ഉച്ചകോടി(കോപ്​ 28)ക്ക്​ ദുബൈയിൽ തുടക്കം

30: ആസ്റ്റർ ജി.സി.സിയിലും ഇന്ത്യയിലും രണ്ട്​ സ്വതന്ത്ര സ്ഥാപനങ്ങളാകും​

30: കോപ്​28ൽ പ​ങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുബൈയിൽ

ഡിസംബർ:

01: കോപ്​ 28ൽ പ്രധാനമന്ത്രി സംസാരിച്ചു

02: യു.എ.ഇ 52ാം ദേശീയ ദിനാഘോഷം

03: ഗസ്സയിൽ യു.എ.ഇയുടെ ഫീൽഡ്​ ആശുപത്രിക്ക്​ തുടക്കം

03: കോപ്​ 28 വേദിയിലെ ഗ്രീൻ സോൺ തുറന്നു

05: ഗസ്സ വിഷയത്തിൽ ദോഹയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്‍റ്​ പ​ങ്കെടുത്തു

06: മലയാളി ശുചീകരണ തൊഴിലാളിക്ക്​ ദുബൈയിൽ 22ലക്ഷത്തിന്‍റെ പുരസ്കാരം

10: ഷാർജ ഇന്ത്യൻ അസോ. തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണിക്ക്​ വിജയം

13: ‘യു.എ.ഇ സമവായം’ പ്രഖ്യാപിച്ച്​ കോപ്​28 ഉച്ചകോടിക്ക്​ സമാപനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE 2023 Highlights
News Summary - UAE 2023 Highlights
Next Story