കൗമാരകലയുടെ അരങ്ങുണർന്നു; തരംഗമായി യുഫെസ്റ്റ്
text_fieldsദുബൈ: പങ്കാളിത്തം കൊണ്ടും , മത്സരവീര്യം കൊണ്ടും സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളെ ഒാർമപ്പെടുത്തുന്ന ജീപ്പാസ് യുഫെസ്റ്റിെൻറ സോണൽ മത്സരങ്ങൾ തുടരുന്നു. യു.എ.ഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ അരങ്ങിലെത്തിച്ച് ചിട്ടയായി നടത്തുന്ന കലോത്സവത്തിെൻറ രണ്ടാം എഡിഷൻ റാസല്‍ഖൈമയിലാണാരംഭിച്ചത്.
ഉദ്ഘാടനം ചെയ്ത നടനും പാർലമെൻറംഗവുമായ ഇന്നസെൻറ് മരുഭൂമിയിലും കലയുടെ കേളികൊട്ട് ഉണര്‍ത്തുന്ന പ്രതിഭകളെയും യൂഫെസ്റ്റ് കലോത്സവത്തെയും മലയാളത്തിെൻറ അഭിമാനമെന്നാണ് വിശേഷിപ്പിച്ചത്. റാസല്‍ഖൈമ,ഫുജൈറ എമിറേറ്റുകളിലെ മത്സരാര്‍ത്ഥികള്‍ പെങ്കടുത്ത മേളയിൽ റാക് ഇന്ത്യന്‍ സ്കൂളും അജ്മാന്‍ , ഉമ്മല്‍ ഖുവൈന്‍ മത്സരത്തിൽ അജ്മാന്‍ അല്‍ അമീര്‍ ഇന്ത്യന്‍ സ്കൂളും വിജയികളായി.
യു.എ.ഇ യിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്കുറ്റി പ്ലസ് അണിയിച്ചൊരുക്കുന്ന യുഫെസ്റ്റ് കലോത്സവത്തിന്‍റെ അടുത്ത മൂന്നു ഘട്ടങ്ങള്‍ ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളില്‍ നടക്കും. ഡിസംബര്‍ ഒന്നിന് ദുബൈയില്‍ ഗ്രാന്‍ഡ് ഫിനാലെയോടെയാണ് സമാപനം. കലോത്സവത്തിെൻറ മൂന്നും നാലും സോണ്‍ മത്സരങ്ങള്‍ നാളെയും മറ്റന്നാളും മുഹ്സിന ഇന്ത്യന്‍ അക്കാദമി സി.ബി.എസ്.ഇ സ്കൂള്‍ അങ്കണത്തില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
