യു.എ.ഇ-അഫ്ഗാൻ ട്വന്റി 20 പരമ്പരക്ക് തുടക്കം
text_fieldsയു.എ.ഇ താരം സി.പി. റിസ്വാൻ മത്സരത്തിനിടെ
അബൂദബി: യു.എ.ഇയും അഫ്ഗാനിസ്താനും ഏറ്റുമുട്ടുന്ന ട്വന്റി 20 പരമ്പരക്ക് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താൻ അഞ്ച് വിക്കറ്റിന് വിജയിച്ചു. സ്കോർ: യു.എ.ഇ 142/5 (20). അഫ്ഗാൻ 146/5 (19.1).
അബൂദബിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ നിരയിൽ നായകൻ സി.പി. റിസ്വാനും (41 പന്തിൽ 48) മുഹമ്മദ് വസീമും (35 പന്തിൽ 33) മാത്രമേ തിളങ്ങിയുള്ളൂ. അവസാന ഓവറുകളിൽ രോഹൻ മുസ്തഫയും (15 പന്തിൽ 22) ആയാൻ അഫ്സൽ ഖാനും (13 പന്തിൽ 18) പൊരുതി നിന്നതോടെയാണ് യു.എ.ഇ ഭേദപ്പെട്ട സ്കോറിൽ എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്റെ മുൻനിരയെ വേഗത്തിൽ വീഴ്ത്തിയെങ്കിലും നാലാം വിക്കറ്റിൽ അഫ്സർ സസായിയും (48), കരീം ജന്നത്തും (53) ടീമിനെ കരകയറ്റുകയായിരുന്നു. അഞ്ച് പന്തുകൾ ശേഷിക്കെയാണ് അഫ്ഗാനിസ്താൻ ലക്ഷ്യം മറികടന്നത്. കരീം ജന്നത്താണ് മാൻ ഓഫ് ദ മാച്ച്. രണ്ടാം മത്സരം ശനിയാഴ്ച അബൂദബിയിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

