Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ...

അബൂദബിയിൽ കുട്ടികൾക്ക്​ രണ്ടാഴ്​ച ഓൺലൈൻ പഠനം

text_fields
bookmark_border
അബൂദബിയിൽ കുട്ടികൾക്ക്​ രണ്ടാഴ്​ച ഓൺലൈൻ പഠനം
cancel

അബൂദബി: അബൂദബിയിൽ കുട്ടികൾക്ക്​ രണ്ടാഴ്​ച ഓൺലൈൻ പഠനത്തിന്​ നിർദേശം. ജനുവരി മൂന്നിന്​ പുതിയ ടേം ആരംഭിക്കുന്നത്​ മുതൽ രണ്ടാഴ്​ചത്തേക്കാണ്​ ഓൺലൈൻ പഠനം. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും അബൂദബി ദുരന്ത നിവാരണ സമിതിയും സംയുക്തമായാണ് അനുമതി നല്‍കിയത്.

പൊതു, സ്വകാര്യ സ്‌കൂളുകളിലെയും പരിശീലന സ്ഥാപനങ്ങളിലെയും കോളജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ഥികള്‍ക്കും തീരുമാനം ബാധകമാണ്. കോവിഡ്​ വ്യാപനം വർധിച്ച സാഹചര്യത്തിൽ വിദ്യാര്‍ഥി സമൂഹത്തി​ന്‍റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതി​ന്‍റെ ഭാഗമായാണ് തീരുമാനം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന ഈ രണ്ടാഴ്ചക്കാലത്തിനുള്ളില്‍ അധികൃതര്‍ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും വിദ്യാര്‍ഥികളെ കലാലയങ്ങളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി കോവിഡ് പ്രോട്ടോക്കോളുകളില്‍ ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യും.

രക്ഷിതാക്കളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരോടും ബൂസ്​റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിച്ചും രണ്ടുമീറ്റര്‍ സാമൂഹിക അകലം പാലിച്ചും കൈകള്‍ സ്ഥിരമായി കഴുകിയും അണുമുക്തമാക്കിയും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ട് വിദ്യാര്‍ഥി സമൂഹത്തി​ന്‍റെ ആരോഗ്യവും പൊതുസുരക്ഷയും സംരക്ഷിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabichildrenonline study
News Summary - Two weeks of online study for children in Abu Dhabi
Next Story