രണ്ടു ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദർശനം ഇന്ന്
text_fieldsഅബൂദബി: പ്രവാസി കലാകാരന്മാർ അണിയിച്ചൊരുക്കിയ രണ്ടു ഹ്രസ്വചിത്രങ്ങളുടെ ആദ്യപ്രദർശനം ശനിയാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.
സ്വാതി ക്രിയേഷൻസിന്റെ ബാനറിൽ വിദ്യ നിഷെൻ രചനയും സംവിധാനവും നിർവഹിച്ച ‘അനാമിക’, റെഡ് എക്സ് ഇവന്റസിന്റെ ബാനറിൽ ഫിറോസ് എം.കെ. സംവിധാനം നിർവഹിച്ച ‘പിങ്ക്’ എന്നീ ഹ്രസ്വചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇരുചിത്രങ്ങളിലും സാന്ദ്ര നിഷെൻ റോയിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മറ്റു വേഷങ്ങളിലെല്ലാം പ്രവാസി കലാകാരന്മാരാണ് അണിനിരന്നത്. സ്ത്രീ കേന്ദ്രീകൃത കഥയാണ് ഇരു ചിത്രങ്ങളിലും അവതരിപ്പിക്കുന്നത്. സൈദു കെ.വി.എസാണ് പിങ്കിന്റെ നിർമാതാവ്. നിഷെൻ റോയിയാണ് അനാമികയുടെ നിർമാതാവ്. കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആദ്യ പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

