Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫാർമസിയിൽനിന്ന്​...

ഫാർമസിയിൽനിന്ന്​ നിരോധിത മരുന്ന്​ മോഷണം: ദുബൈയിൽ രണ്ട്​ പേർക്ക്​ തടവും പിഴയും

text_fields
bookmark_border
ഫാർമസിയിൽനിന്ന്​ നിരോധിത മരുന്ന്​ മോഷണം: ദുബൈയിൽ രണ്ട്​ പേർക്ക്​ തടവും പിഴയും
cancel

ദുബൈ: ഫാർമസിയിൽനിന്ന്​ ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ മോഷ്ടിച്ച കേസിൽ രണ്ട്​ അറബ്​ പൗരൻമാർക്ക്​ ആറു മാസം തടവും 5,400 ദിർഹം വീതം പിഴയും ശിക്ഷ വിധിച്ച്​ ദുബൈ ക്രിമിനൽ കോടതി.

ദുബൈയിലെ ജുമൈറ വില്ലേജിലെ ഫാർമസിയിലായിരുന്നു മോഷണം. രാവിലെ ഷോപ്പ്​ തുറക്കാനെത്തിയ ജീവനക്കാരി മുൻഭാഗത്തുള്ള​ പൂട്ട്​​ പൊളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ ഷെൽഫിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി.

ഇവരാണ്​ ദുബൈ പൊലീസ്​ മോഷണം റിപോർട്ട്​ ചെയ്തത്​. പരിസരത്തെ സി.സി ടിവി പരിശോധിച്ച പൊലീസ്​ അർധരാത്രി രണ്ട്​ പേർ ബലമായി ഷോപ്പിന്‍റെ ഡോർ തുറക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ആദ്യ​​ പ്രതിയെ മോഷ്ടിച്ച മരുന്നുകളുമായി പൊലീസ്​ പിടികൂടി.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളിൽ നിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ രണ്ടാമത്തെ പ്രതിയെ പൊലീസ്​ പിടികൂടുന്നത്​. പക്ഷെ, ഇയാൾ കുറ്റം നിഷേധിച്ചു. എങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി രണ്ട്​ പേരും കുറ്റക്കാരാണെന്ന്​ കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaipharmacybanned medicinesSentencedstealingfined
News Summary - Two sentenced and fined for stealing banned drugs from a pharmacy in Dubai
Next Story