ഷാർജയിൽ വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു
text_fieldsഷാർജ: എമിറേറ്റിലെ വ്യവസായ മേഖലയിൽ രണ്ട് പ്രവാസി തൊഴിലാളികൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. കനത്ത മഴയെ തുടർന്നാണ് ദുരന്തമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിരുന്നു.
ഓപറേഷൻസ് റൂമിൽ വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസാണ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇലക്ട്രിസിറ്റി അതോറിറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. ഈ ഘട്ടത്തിൽ അതിജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ അടിയന്തരമായി റിപ്പോർട്ടു ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

