അബൂദബിയിൽ പുതിയ രണ്ട് ടോൾ ഗേറ്റുകൾ തുറന്നു
text_fieldsഅബൂദബി: ദര്‍ബ് ടോള്‍ സംവിധാനത്തിനു കീഴില്‍ പുതുതായി രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഖന്തൂത് മേഖലയിലെ ശൈഖ് മഖ്തൂം ബിന്‍ റാശിദ് റോഡ്, ശൈഖ് സായിദ് റോഡിന്‍റെ എന്‍ട്രന്‍സ് എക്‌സിറ്റ് പോയിന്‍റായ കരാമ ഒയാസിസ് റോഡ് എന്നിവിടങ്ങളിലാണ് പുതിയ ടോള്‍ ഗേറ്റുകള്‍ തുറന്നത്.
24 മണിക്കൂറും ഇവ പ്രവര്‍ത്തിക്കും. പ്രധാന ഇടനാഴികളിലെ തിരക്ക് കുറയ്ക്കാനും ഗതാഗത നീക്കം സുഗമമാക്കാനും ഉദ്ദേശിച്ചാണ് നടപടിയെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. ഒരു തവണ കടന്നുപോവുന്നതിന് നാല് ദിര്‍ഹമാണ് നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍, നിശ്ചയദാര്‍ഢ്യ വിഭാഗങ്ങൾ, വരുമാനം കുറഞ്ഞ താമസക്കാര്‍, റിട്ടയര്‍ ചെയ്ത സ്വദേശികള്‍ എന്നിവര്‍ക്കുള്ള ഇളവുകൾ ഉണ്ടാകും. ടോള്‍ ഗേറ്റുകളുടെ പ്രവര്‍ത്തന നിലവാരം നിരീക്ഷിക്കുമെന്നും ഇതനുസരിച്ച് തുടര്‍ തീരുമാനങ്ങല്‍ കൈക്കൊള്ളുമെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

