Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ നഗരത്തിലൂടെ...

ദുബൈ നഗരത്തിലൂടെ രണ്ട്​ ജലപാതകൾ കൂടി

text_fields
bookmark_border
ദുബൈ നഗരത്തിലൂടെ രണ്ട്​ ജലപാതകൾ കൂടി
cancel

ദു​ബൈ: ദു​ബൈ ന​ഗ​ര​ത്തി​ലെ ര​ണ്ട് ജ​ല​പാ​ത​ക​ളി​ൽ കൂ​ടി ആ​ർ.​ടി.​എ മ​റൈ​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. ജ​ല​ഗ​താ​ഗ​തം വി​ക​സി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ ന​ട​പ്പാ​ക്കു​ന്ന 2020-2030 മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​ദ്ധ​തി. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളെ​യും താ​മ​സ​യി​ട​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് പു​തി​യ സ​ർ​വി​സു​ക​ൾ. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ബ്ലൂ ​വാ​ട്ട​ർ ഐ​ല​ൻ​ഡി​നെ​യും ദു​ബൈ മ​റീ​ന​യെ​യും ഷ​ട്ടി​ൽ സ​ർ​വി​സ് വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഒ​രു ജ​ല​പാ​ത. താ​മ​സ മേ​ഖ​ല​യാ​യ ദു​ബൈ ക്രീ​ക്ക് മ​റീ​ന​യി​ൽ (ക്രീ​ക്ക് ഹാ​ർ​ബ​ർ) നി​ന്ന് ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി​യി​ലേ​ക്കാ​ണ് മ​റ്റൊ​രു സ​ർ​വി​സ്.

ബ്ലൂ ​വാ​ട്ട​റി​ൽ നി​ന്നു​ള്ള ആ​ദ്യ ലൈ​ൻ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ വൈ​കീ​ട്ട് 4.50 മു​ത​ൽ രാ​ത്രി 11.25 വ​രെ​യും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 4.10 മു​ത​ൽ രാ​ത്രി 11.45 വ​രെ​യും​ പ്ര​വ​ർ​ത്തി​ക്കും. അ​ഞ്ച്​ ദി​ർ​ഹ​മാ​ണ്​ ഫീ​സ്. ദു​ബൈ ക്രീ​ക്കി​ൽ നി​ന്നു​ള്ള ര​ണ്ടാം ലൈ​ൻ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വൈ​കീ​ട്ട് നാ​ല്​ മു​ത​ൽ രാ​ത്രി 11.55 വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​നം. ര​ണ്ട്​ ദി​ർ​ഹം മാ​ത്ര​മാ​ണ്​ നി​ര​ക്ക്. ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി​യി​ലെ രാ​ത്രി​ക്കാ​ഴ്ച​ക​ൾ ക​ണ്ട്​ ക​റ​ങ്ങി ന​ട​ക്കാ​ൻ ഇ​തു​വ​ഴി അ​വ​സ​രം ല​ഭി​ക്കും. ര​ണ്ട്​ ദി​ർ​ഹ​മി​ന്​ ഉ​ല്ലാ​സ ബോ​ട്ട്​ യാ​ത്ര​യും ല​ഭി​ക്കും. സൂ​ഖ്​ അ​ൽ മ​ർ​ഫ​യെ​യും ദു​ബൈ ഐ​ല​ൻ​ഡി​നെ​യും ദു​ബൈ ക്രീ​ക്കി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സ​ർ​വി​സും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiTwo New waterwaysPart of Dubai master plan
News Summary - Two more waterways through the city of Dubai
Next Story