അബൂദബിയിൽ രണ്ട് കടൽപാലങ്ങൾകൂടി തുറന്നു
text_fieldsഅബൂദബിയിൽ തുറന്ന കടൽ മേൽപാലം
അബൂദബി: അല്‍ റീം ദ്വീപിനെ ശൈഖ് ഖലീഫ ബിന്‍ സായിദ് ഹൈവേയു (ഇ12) മായി നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് കടല്‍പാലങ്ങള്‍ തുറന്ന് അബൂദബി നഗര, ഗതാഗത വകുപ്പ്. 25000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 1.5 കിലോമീറ്റര്‍ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഇതിലൂടെ മണിക്കൂറില്‍ 7200 വാഹനങ്ങള്‍ക്ക് കടന്നുപോവാൻ കഴിയും.
കപ്പലുകള്‍ക്ക് പാലത്തിനടിയിലൂടെ യഥേഷ്ടം പോവുന്നതിനുള്ള സൗകര്യം സജ്ജമാണ്. ഇതിനായി വി ആകൃതിയിലുള്ള 12 തൂണുകളാണ് പാലത്തെ താങ്ങിനിര്‍ത്തുന്നത്. പാലവുമായി യോജിപ്പിക്കുന്നതിന് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ഉയരപ്പാതയും നിര്‍മിച്ചിട്ടുണ്ട്. 71 തെരുവുവിളക്കുകള്‍, സൗന്ദര്യവല്‍ക്കരണ ഇടങ്ങള്‍, രണ്ട് കിലോമീറ്റര്‍ നീളത്തില്‍ നടപ്പാതയും സൈക്ലിങ് ട്രാക്കുകളും പാലത്തിലുണ്ട്. പാലം തുറന്നതോടെ തിരക്കേറിയ സമയങ്ങളിലെ യാത്രാസമയം 60 ശതമാനം വരെ അല്ലെങ്കില്‍ 15 മിനിറ്റ് വരെ ലാഭിക്കാന്‍ കഴിയും. 45 കോടി ദിര്‍ഹം ചെലവഴിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. അല്‍ റീം, സഅദിയാത്ത് ദ്വീപുകള്‍ക്കിടയിലൂടെ യാത്രയും ദുബൈയിലേക്കുള്ള ഹൈവേയിലേക്കും (ഇ12) ഉള്ള യാത്ര ഇതോടെ എളുപ്പമാവും.
ഇതിലൂടെ ഹംദാന്‍ ബിന്‍ മുഹമ്മദ് തെരുവിലെയും മിനാ റോഡിലെയും തിരക്ക് കുറയും എന്ന പ്രത്യേകത കൂടിയുണ്ട്. ചരക്ക് നീക്കം വര്‍ധിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും സായിദ് പോര്‍ട്ടിനും സഅദിയാത്ത് ദ്വീപിനുമിടയില്‍ പ്രത്യേകമായി ചരക്ക് യുടേണ്‍ പാലവും സജ്ജീകരിച്ചിട്ടുണ്ട്.
മികച്ച രൂപകല്‍പ്പനയോടും സുസ്ഥിരതാ മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ഈ പദ്ധതി പൂര്‍ത്തീകരണത്തിലൂടെ അബൂദബിയിലുടനീളം തടസ്സമില്ലാത്ത ഗതാഗതം തങ്ങള്‍ ഉറപ്പാക്കുന്നതായി നഗര ഗതാഗത വകുപ്പിനു കീഴിലുള്ള അടിസ്ഥാന സൗകര്യ വികസന ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഈസ മുബാറക് അല്‍ മസ്‌റൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

