Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാന അപകടത്തിന്​...

വിമാന അപകടത്തിന്​ രണ്ടു​ മാസം; നഷ്​ടപരിഹാരം തേടി 'കരിപ്പൂർ കുടുംബം'

text_fields
bookmark_border
വിമാന അപകടത്തിന്​ രണ്ടു​ മാസം; നഷ്​ടപരിഹാരം തേടി കരിപ്പൂർ കുടുംബം
cancel

ദുബൈ: കരിപ്പൂർ വിമാന അപകടം നടന്നിട്ട്​ ഇന്നേക്ക്​ രണ്ടു മാസം. നഷ്​ടപരിഹാരവും സർട്ടിഫിക്കറ്റുകളും വൈകാതെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ മരിച്ചവരുടെ കുടുംബങ്ങൾ ചേർന്ന്​ 'കരിപ്പൂർ കുടുംബം' എന്ന പേരിൽ കൂട്ടായ്​മ രൂപവത്​കരിച്ചു. മരിച്ച മലയാളികളായ 19 പേരുടെ 17 കുടുംബങ്ങളാണ്​ കൂട്ടായ്​മയിൽ ഉള്ളത്. കുടുംബാംഗങ്ങൾ ഒപ്പിട്ട നിവേദനം പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല എന്നിവർക്ക്​ നൽകി. ആഗസ്​റ്റ്​ ഏഴിന്​ ദുബൈയിൽനിന്ന്​ പുറപ്പെട്ട എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ തകർന്ന്​ പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 21 പേരാണ്​ മരിച്ചത്​.

സംഭവം നടന്ന്​ രണ്ടു​ മാസമായിട്ടും കേന്ദ്ര സംസ്​ഥാന സർക്കാറിൽനിന്ന്​ നഷ്​ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല. സംസ്​ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്​ടപരിഹാരം ഉടൻ നൽകുമെന്നാണ് അറിയുന്നത്​. ഇതി​െൻറ നടപടികൾ പൂർത്തിയായിട്ടുണ്ട്​.എന്നാൽ, കേന്ദ്രം ഇതുവരെ വ്യക്തമായ പ്രഖ്യാപനം​ നടത്തിയിട്ടില്ല. സംഭവം നടന്ന ദിവസം കേന്ദ്രമന്ത്രി ഹർദീപ്​ സിങ്​ പുരി നഷ്​ടപരിഹാരം നൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എത്ര തുക നൽകുമെന്നോ എന്ന്​ നൽകുമെന്നോ വ്യക്തമാക്കിയിരുന്നില്ല. ഇതി​െൻറ തുടർ നടപടികളൊന്നും തുടങ്ങിയിട്ടുമില്ല. അതേസമയം, എയർ ഇന്ത്യയുടെ ഇൻഷ്വറൻസ്​ കമ്പനി പ്രാഥമിക നഷ്​ടപരിഹാരം നൽകിയിരുന്നു. ഇത്​ യാത്രക്കാർക്ക്​ സ്വാഭാവികമായും അവകാശപ്പെട്ട നഷ്​ടപരിഹാരമാണ്​. ഇതിന്​ കേന്ദ്രസർക്കാറുമായി ബന്ധമില്ല. മംഗലാപുരം അപകടമുണ്ടായപ്പോൾ എയർ ഇന്ത്യയുടെ ഇൻഷ്വറൻസിന്​ പുറമെ കേന്ദ്രസർക്കാറും നഷ്​ടപരിഹാരം നൽകിയിരുന്നു.

സർട്ടിഫിക്കറ്റുകൾ ലഭ്യമാകാൻ വൈകുന്നതാണ്​ കുടുംബാംഗങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി. മരണ സർട്ടിഫിക്കറ്റ്, പിന്തുടർച്ചാവകാശം, പോസ്​​റ്റു​േമാർട്ടം സർട്ടിഫിക്കറ്റ്​ എന്നിവ ലഭ്യമായാ​െല തുടർ നടപടികൾ വേഗത്തിലാക്കാൻ കഴിയുകയുള്ളു. ഈ വിഷയങ്ങളിൽ സംസ്​ഥാന സർക്കാർ ഇടപെട്ട്​ നടപടി വേഗത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മരിച്ചവരുടെ ബന്ധുവിന്​ ജോലി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി മലബാർ ഡെവലപ്​മെൻറ്​ ഫോറത്തിന് കീഴിൽ ആക്ഷൻ കൗൺസിൽ രൂപവത്​കരിച്ചിരുന്നു. ഇതിന്​ പുറമെയാണ്​ മരിച്ചവരുടെ കുടുംബങ്ങൾ ചേർന്ന്​ 'കരിപ്പൂർ കുടുംബം' രൂപവത്​കരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashcompensation'Karipur family'
Next Story