കല്‍ബയില്‍ രണ്ട് പള്ളികള്‍ തുറന്നു
text_fieldsഷാര്‍ജ: നമസ്കരിക്കാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ട് ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് കല്‍ബയില്‍ രണ്ട് പള്ളികള്‍ തുറന്നു.
3000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിർമിച്ച അല്‍സഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹരിത ബിന്‍ അല്‍ നുമാന് പള്ളിക്ക് 17.30 മീറ്റര്‍ ഉയരമുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 800 പേര്‍ക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്.3136 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിർമിച്ച അല്‍ അന്‍വര്‍ പള്ളിയില്‍ 460 പേര്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമുണ്ട്.29.75 മീറ്റര്‍ ഉയരമുള്ള മിനാരത്തോടുകൂടിയ ഇമാം റെസിഡന്‍സും ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

