പ്രഫഷനൽ വോളി പരിശീലകരായി രണ്ട് മലയാളികൾ
text_fieldsഷാനവാസ്, ജിഷാദ് അബ്ദുൽ
ദുബൈ: അസർബൈജാനിലെ ബാകുവിൽ നടന്ന, അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷൻ നടത്തിയ ലെവൽ 1 പരിശീലന കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് രണ്ട് മലയാളികൾ. മുൻ ജില്ല-സംസ്ഥാന വോളിബാൾ താരവും കണ്ണൂർ യൂനിവേഴ്സിറ്റി മുൻ ക്യാപ്റ്റനുമായ ഷാനവാസ്, മുൻ സംസ്ഥാന താരവും എം.ജി സർവകലാശാല ടീം താരവുമായിരുന്ന തൃശൂർ ചെന്ദ്രാപ്പന്നി സ്വദേശി ജിഷാദ് അബ്ദുൽ എന്നിവരാണ് പ്രഫഷനൽ പരിശീലകരായി അംഗീകാരം നേടിയത്. തീയതി, പ്രാക്ടിക്കൽ ടെസ്റ്റുകൾ ഉൾപ്പെടുന്നതാണ് അഞ്ചുദിവസം നീണ്ടു നിൽക്കുന്ന പരിശീലക കോഴ്സ്. ഇന്ത്യൻ വോളിബാൾ ഫെഡറേഷന്റെ ശിപാർശയോടൊപ്പം സമർപ്പിക്കുന്ന അപേക്ഷ പരിഗണിച്ചാണ് പ്രഫഷനൽ വോളി താരങ്ങൾക്ക് പരിശീലന കോഴ്സിന് അവസരം ലഭിക്കുക. ഇരുവരും ലെവൽ 1 കോഴ്സ് പൂർത്തീകരിച്ചതോടെ കോളജ് തലം വരെയുള്ള കുട്ടികൾക്ക് ഔദ്യോഗികമായി പരിശീലനം നൽകാനാവും. ലെവൽ 2 പൂർത്തീകരിച്ചാൽ സംസ്ഥാന ടീമിന്റെയും ലെവൽ 3 സർട്ടിഫിക്കേഷൻ ലഭിച്ചാൽ അന്താരാഷ്ട്ര തലത്തിലും പരിശീലകരാകാം.
നേരത്തെ ഡ്യൂട്ടി ഫ്രീയുടെ താരമായിരുന്ന ഷാൻ ഇപ്പോൾ ബാങ്ക് ഓഫ് ഷാർജ ജീവനക്കാരനാണ്. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷന്റെ അംഗീകാരം ലഭിക്കുന്നതെന്ന് ഷാൻ മാധ്യമത്തോട് പറഞ്ഞു. ഷാർജ അൽ നഹ്ദയിലാണ് ഇദ്ദേഹം താമസിക്കുന്നത്. വളർന്നുവരുന്ന വോളിബാൾ താരങ്ങൾക്ക് പരിശീലനം നൽകി അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അതിനായുള്ള പ്രയത്നം ആരംഭിച്ചതായും ഷാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

