അവശിഷ്ടങ്ങൾ വീണ് അബൂദബിയിൽ രണ്ട് പേർക്ക് പരിക്ക്
text_fieldsഅബൂദബി: എമിറേറ്റിൽ രണ്ടിടത്തായി അവശിഷ്ടങ്ങൾ വീണ് രണ്ട് പ്രവാസികൾക്ക് പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്നതിനിടെയാണ് അപകടം. ജോർഡൻ, ജൗജിപ്ത് പൗരൻമാർക്കാണ് പരിക്ക്. ജോർഡൻ പൗരന് നിസാര പരിക്കേറ്റത് ആദ്യ സംഭവത്തിലാണ്. രണ്ടാമത്തെ സംഭവത്തിൽ ഈജിപ്ഷ്യൻ പൗരന് കാര്യമായ പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
സംഭവം നടന്ന ഉടനെ ധ്രുതപ്രതികരണ സേന സ്ഥലത്തെത്തുകയും രണ്ട് പേർക്കും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. സംഭവസ്ഥലം സുരക്ഷിതമാക്കിയതായും അധികൃതർ അറിയിച്ചു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഔദ്യോഗിക സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. ഏറ്റവും പുതിയ വിവരങ്ങൾക്ക് സ്ഥിരീകരിച്ച സ്രോതസുളെ മാത്രം ആശ്രയിക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ രാജ്യത്തുടനീളം ജാഗ്രത വർധിപ്പിച്ചിട്ടുണ്ടെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷണം സജീവമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

