Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭ​ര​ണ നേ​തൃ​ത്വ​ത്തി​ൽ...

ഭ​ര​ണ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ പ​തി​റ്റാ​ണ്ട്​; ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ അഭിനന്ദിച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​സി​ഡ​ന്‍റ്​ അ​ട​ക്കം

text_fields
bookmark_border
ഭ​ര​ണ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട്​ പ​തി​റ്റാ​ണ്ട്​; ശൈ​ഖ്​ മു​ഹ​മ്മ​ദി​നെ അഭിനന്ദിച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​സി​ഡ​ന്‍റ്​ അ​ട​ക്കം
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ക​ഴി​ഞ്ഞ​ദി​വ​സം സ​അ​ബീ​ൽ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​

ദു​ബൈ: എ​മി​റേ​റ്റി​ന്‍റെ ഭ​ര​ണാ​ധി​കാ​ര​ത്തി​ൽ ര​ണ്ട്​ പ​തി​റ്റാ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കി​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്​ ആ​ദ​ര​വും ആ​ശം​സ​ക​ളു​മാ​യി യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത്​ തു​ട​രു​മെ​ന്ന്​ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. 20 വ​ർ​ഷ​മാ​യി ന​മ്മു​ടെ സ​ർ​ക്കാ​റി​ന്​ ​നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ന്‍റെ സ​ഹോ​ദ​ര​ൻ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദി​നെ ആ​ദ​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ നേ​ട്ട​ങ്ങ​ളെ​യും ദീ​ർ​ഘ​ദൃ​ഷ്ടി​യു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളെ​യും നാം ​ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട രാ​ഷ്ട്ര​ത്തി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​ക്കും വി​ക​സ​ന​ത്തി​നും വേ​ണ്ടി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ ദൈ​വം സം​ര​ക്ഷി​ക്ക​ട്ടെ -പ്ര​സി​ഡ​ന്‍റ്​ കു​റി​ച്ചു.

ര​ണ്ട്​ പ​തി​റ്റാ​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്​ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ കു​റി​പ്പ്​ പ​ങ്കു​വെ​ച്ചു. ന​ന്ദി, മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ്. നി​ങ്ങ​ൾ എ​പ്പോ​ഴും ഞ​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന പി​താ​വും നേ​താ​വും പ്ര​ചോ​ദ​ന​ത്തി​ന്റെ ഉ​റ​വി​ട​വു​മാ​യി​രി​ക്കും. അ​ച​ഞ്ച​ല​മാ​യ ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ, നി​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു പാ​ര​മ്പ​ര്യം കെ​ട്ടി​പ്പ​ടു​ത്തു, അ​തി​ന്റെ പു​രോ​ഗ​തി​യെ ന​യി​ക്കു​ക​യും ഓ​രോ ഘ​ട്ട​ത്തി​ലും പ്ര​തീ​ക്ഷ​ക്ക്​ പ്ര​ചോ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു. മ​നു​ഷ്യ​ശേ​ഷി​യെ രാ​ജ്യ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്താ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട്, യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ളി​ൽ നി​ങ്ങ​ൾ എ​പ്പോ​ഴും വി​ശ്വ​സി​ച്ചു- ശൈ​ഖ്​ ഹം​ദാ​ൻ കു​റി​ച്ചു.

യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹു​മൈ​ദ് ബി​ൻ റാ​ശി​ദ് അ​ൽ നു​ഐ​മി, ദു​ബൈ ഒ​ന്നാം ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ക്തൂം ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂം, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ദു​ബൈ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍റും ദു​ബൈ എ​യ​ർ​പോ​ർ​ട്​​സ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂം, അ​ജ്​​മാ​ൻ കി​രീ​ടാ​വ​കാ​ശി​യും എ​ക്സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ്​ അ​ൽ നു​ഐ​മി തു​ട​ങ്ങി പ്ര​മു​ഖ​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ശം​സാ​സ​ന്ദേ​ശ​ങ്ങ​ൾ കു​റി​ച്ചു.

യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ന്‍റാ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യാ​യും രാ​ജ്യ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന ശൈ​ഖ്​ മു​ഹ​മ്മ​ദ്​ 2006 ജ​നു​വ​രി നാ​ലി​നാ​ണ്​ സ​ഹോ​ദ​ര​ൻ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ റാ​ശി​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ഭ​ര​ണാ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two decades of leadership; Governors, including President, congratulate Sheikh Mohammed
Next Story