Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2 ദിവസം; ഗൾഫിൽ...

2 ദിവസം; ഗൾഫിൽ 17 മലയാളികൾ മരിച്ചു

text_fields
bookmark_border
2 ദിവസം; ഗൾഫിൽ 17 മലയാളികൾ മരിച്ചു
cancel
camera_alt????????? ???????, ???????? ???????, ?????????? ???????????, ????????, ???????????? ?????, ??????????? ?????????, ??????????, ?????, ??????????????, ????????????, ???????? ????????, ??????????, ????, ????, ?????

കോ​വി​ഡ്​ ബാ​ധി​ച്ച്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 17 മ​ല​യാ​ളി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ മ​രി​ച്ചു. യു.​എ.​ഇ​യി​ൽ ഏഴും സൗ​ദി​യി​ൽ ആ​റും കു​വൈ​ത്തി​ൽ നാ​ലു​പേ​രു​മാ​ണ്​​ മ​രി​ച്ച​ത്. ന​ഴ്സായ ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര പു​തു​ക്ക​ള​ത്ത്‌ ജൈ​സ​ൺ വി​ല്ല​യി​ൽ  അ​ന്ന​മ്മ ചാ​ക്കോ (59), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി, ഐ​ക്ക​ര​പ്പ​ടി, ചോ​ല​ക്ക​ര വീ​ട്ടി​ൽ ബ​ദ​റു​ൽ മു​നീ​ർ (38), കോ​ഴി​ക്കോ​ട് പാ​റോ​പ്പ​ടി സ്വ​ദേ​ശി സാ​ദി​ഖ് ചെ​റി​യ​തോ​പ്പി​ൽ (49), തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി കൊ​ര​ട്ടി​പ​റ​മ്പി​ൽ ഹ​സ്ബു​ല്ല ഇ​സ്മാ​യി​ൽ (65) എ​ന്നി​വ​രാ​ണ്​ കു​വൈ​ത്തി​ൽ മ​രി​ച്ച​ത്. 

അ​ൽ ഷാ​ബ്‌ മെ​ഡി​ക്ക​ൽ സ​െൻറ​റി​ലെ ഹെ​ഡ്‌ ന​ഴ്സ്‌ ആ​യി​രു​ന്നു അ​ന്ന​മ്മ. പ​രേ​ത​നാ​യ പി.​ടി. ചാ​ക്കോ​യു​ടെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: സാ​റ ടെ​ൻ​സ​ൺ, തോ​മ​സ്‌ ജേ​ക്ക​ബ്‌ (ഇ​രു​വ​രും കു​വൈ​ത്തി​ൽ). പി​താ​വ്‌: മാ​വേ​ലി​ക്ക​ര വെ​ട്ടി​യാ​ർ എം. ​പ​ത്രോ​സ്‌.

ബ​ദ്​​റു​ൽ മു​നീ​റി​​െൻറ പി​താ​വ്​ അ​മ്പാ​ഴ​ത്തി​ങ്ങ​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ്. മാ​താ​വ്​: സു​ലൈ​ഖ. ഭാ​ര്യ: ഹാ​ജി​റ ബീ​വി. മ​ക്ക​ൾ: ഷി​ബി​ലി, സി​ദ്റ. കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ക​മ്പ​നി​യി​ൽ ഡ്രൈ​വ​ർ ആ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ൻ​സൂ​ർ സ​ഖാ​ഫി പൂ​ച്ചാ​ൽ, അ​ബ്​​ദു ശു​കൂ​ർ, ജാ​ഫ​ർ (ഇ​രു​വ​രും കു​വൈ​ത്ത്).

സാ​ദി​ഖ്​ 20 വ​ർ​ഷ​ത്തോ​ള​മാ​യി  ദ​സ്മ​യി​ലെ മി​ർ​ഖ​ബ​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. പി​താ​വ്: മൂ​സ​ക്കോ​യ. മാ​താ​വ്: ജ​മീ​ല. ഭാ​ര്യ: സ​റീ​ന. മ​ക്ക​ൾ: ശ​ഹാ​ദി ത്വ​യ്യി​ബ്, ഷെ​യ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ർ, സൗ​ദ, സൈ​ബു.
 25 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലു​ള്ള ഹ​സ്​​ബു​ല്ല ഇ​സ്​​മാ​ഈ​ൽ  ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: ശ​രീ​ഫ. മ​ക്ക​ളി​ല്ല. 

കോ​ഴി​​ക്കോ​ട്​ വ​ട്ടോ​ളി എ​ര​വു കാ​ട്ടു​മ്മ​ൽ പ​രേ​ത​നാ​യ അ​ന​ന്ത‍​െൻറ​യും ന​ളി​നി​യു​ടെ​യും മ​ക​ൻ ഗി​രീ​ഷ് ബാ​ബു( 48) അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു. അ​ബൂ​ദ​ബി​യി​ൽ വാ​മ്ഡ് എ​മി​റേ​റ്റ്സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.  ഭാ​ര്യ: വി​നി​ജ. മ​ക്ക​ൾ: ജെ​ൽ​സ, അ​ന​ന്ത​ല​ക്ഷ്​​മി. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു മോ​ഹ​ൻ (അ​ബൂ​ദ​ബി), ബി​ന്ദു​ഷ പു​ഷ്പാ​ക​ര​ൻ, സ​ജു മോ​ഹ​ൻ (പി.​എ​സ്.​സി.  ഓ​ഫി​സ് കോ​ഴി​ക്കോ​ട്)

ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ ഇ​ട​ക്കു​ള​ങ്ങ​ര പു​ള്ളി​മാ​ൻ ജ​ങ്ഷ​ൻ ഷാ​ൻ   മ​ന​സി​ലി​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ​യും സീ​ന​ത്ത് ബീ​വി​യു​ടെ​യും മ​ക​ൻ ഷാ​ന​വാ​സ് (32) സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ മ​രി​ച്ചു. ജു​ബൈ​ലി​ലെ നാ​സ്ട്ര​സ്​​റ്റ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ കോ​ഓ​ഡി​നേ​റ്റ​ർ ആ​യിരു​ന്നു. ഭാ​ര്യ: നി​സാ​ന. സ​ഹോ​ദ​രി: ഷാ​നി. പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി ജ​ന​സേ​വ​ന വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ർ സ​ലിം ആ​ല​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

മ​ല​പ്പു​റം രാ​മ​പു​രം സ്വ​ദേ​ശി അ​ഞ്ച​ര​ക്ക​ണ്ടി അ​ബ്​​ദു​ല്‍ സ​ലാം (58), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി പ​റ​ശ്ശീ​രി ഉ​മ​ർ (53), മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി അ​ഞ്ചു​ക​ണ്ട​ൻ മു​ഹ​മ്മ​ദ് ഇ​ല്യാ​സ് (43), കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ശം​സു​ദ്ദീ​ൻ (42) എ​ന്നി​വ​രാ​ണ് സൗദിയിൽ മ​രി​ച്ച​ത്​‍. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 23 ആ​യി. 

രാ​മ​പു​രം ബ്ലോ​ക്കും​പ​ടി സ്വ​ദേ​ശി അ​ഞ്ചു​ക​ണ്ടി ത​ല​ക്ക​ൽ മു​ഹ​മ്മ​ദ് മ​ക​ൻ എ.​കെ. അ​ബ്​​ദു​സ്സ​ലാം ജി​ദ്ദ​യി​ലെ ഹ​ല​ഗ മാ​ര്‍ക്ക​റ്റി​ന് സ​മീ​പം ഫ്രൂ​ട്ട്‌​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ജി​ദ്ദ​യി​ൽ അ​ക്കൗ​ണ്ട​ൻ​റ്​ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു. മാ​താ​വ്: മു​ട്ട​ത്തി​ൽ ആ​യി​ശ (എ​ടൂ​ർ). ഭാ​ര്യ: മ​ണ്ണി​ൽ ഹ​സീ​ന (ആ​ന​ക്ക​യം). മ​ക്ക​ൾ: ജി​യാ​ഷ് (വി​ദ്യാ​ർ​ഥി, ബം​ഗ​ളൂ​രു), ജി​ഷാ​ദ് (വി​ദ്യാ​ർ​ഥി മൈ​സൂ​രു), ജി​നാ​ൻ. സ​ഹോ​ദ​ര​ൻ: ഫി​റോ​സ് അ​ഞ്ച​ര​ക്ക​ണ്ടി (ഗ​ൾ​ഫ്). മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി പ​റ​ശ്ശീ​രി ഉ​മ​ർ  സാം​സ​ങ് ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മ​ല​പ്പു​റം ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി അ​ഞ്ചു​ക​ണ്ട​ൻ മു​ഹ​മ്മ​ദ് ഇ​ല്യാ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് കെ.​വി.​എ​ച്ച്.​എ​സ് സ്​​കൂ​ളി​ന് വ​ട​ക്ക് കാ​വു​ങ്ങ​ൽ ഇ​ബ്രാ​ഹി​മി​​െൻറ മ​ക​ൻ ഷെ​മീ​ർ (42) റി​യാ​ദി​ൽ​ മ​രി​ച്ചു. റി​യാ​ദി​ൽ ദ​ന്താ​ശു​പ​ത്രി​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു.  മാ​താ​വ്​: ​ൈസ​നാ​ബി. ഭാ​ര്യ: ന​ജി​ദ. വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​ഹ്​​സാ​നും സ​ന ഫാ​ത്തി​മ​യും മ​ക്ക​ളാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ർ എ​സ്.​എ​ൻ.​ഡി.​പി അ​മ്പ​ല​ത്തി​ന​ടു​ത്ത് കാ​ട്ടി​ല​പ്പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദി​​െൻറ മ​ക​ൻ ഫി​റോ​സ്ഖാ​ൻ (45) അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു. കാ​റ്റ​റി​ങ്​ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി​രു​ന്നു. ഹ​സ​ന​ത്താ​ണ് ഭാ​ര്യ. ഫി​ദ, ഫാ​ദി​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

വ​ല​പ്പാ​ട് മൂ​രി​യം​തോ​ട് തി​ണ്ടി​പ്പ​റ​മ്പ​ത്ത്​ ത​യ്യി​ൽ നാ​രാ​യ​ണ​​െൻറ മ​ക​ൻ ജി​ന​ച​ന്ദ്ര​ൻ (74) അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു. ഷാ​ർ​ജ​യി​ലെ അ​ൽ അ​മാ​ന വ​ർ​ക്​​ഷോ​പ്, തൃ​ശൂ​ർ നെ​യ്യ​ൽ ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ ഉ​ട​മ​യാ​ണ്. ഭാ​ര്യ: മാ​നി​ത. മ​ക്ക​ൾ: ജി​ത, ജി​നി. മ​രു​മ​ക്ക​ൾ: ഡോ. ​അ​ലോ​ക്, ഡോ. ​സു​മേ​ഷ്.

കോ​വി​ഡ് ​ബാ​ധി​ച്ച്​ പു​ത്ത​ൻ​ചി​റ വെ​ള്ളൂ​ർ കു​മ്പ​ള​ത്ത് നാ​രാ​യ​ണ​​െൻറ മ​ക​ൻ ബി​നി​ൽ (42) അ​ജ്മാ​നി​ൽ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക്​ വി​വ​രം ല​ഭി​ച്ചു. മൂ​ന്നു​മാ​സം മു​മ്പാ​ണ് അ​ജ്മാ​നി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: ആ​ദ​ർ​ശ്, ആ​ശ്രി​ത്, ആ​ർ​ദ്ര.

അ​ബൂ​ദ​ബി സ​ൺ​റൈ​സ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ ഹി​ന്ദി അ​ധ്യാ​പ​ക​നും ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് കോ​ട്ട​യം​പൊ​യി​ൽ മ​ട്ടാ​ങ്കോ​ട്ട് നാ​ണു​വി​​െൻറ മ​ക​നു​മാ​യ അ​നി​ൽ​കു​മാ​ർ വ​ര​ക്കാ​ത്ത (49), പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​ർ പാ​ല​ക്കാ​ഴി മു​ള​പേ​ട്ട​യി​ലെ ക​ണ്ട​മ്പാ​ടി വീ​ട്ടി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ (42) എ​ന്നി​വ​ർ യു.​എ.​ഇ​യി​ൽ മ​രി​ച്ചു. 

കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സി​യി​ലാ​യി​രു​ന്ന മു​ജീ​ബ്​ റ​ഹ്​​മാ​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ്​ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​​െൻറ മാ​താ​വ് ക​ദീ​ജ​യും ഒ​രാ​ഴ്​​ച​മു​മ്പ് ഇ​വി​ടെ​വെ​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡ് രോ​ഗ ബാ​ധി​ത​യാ​യി​രു​ന്ന ക​ദീ​ജ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു മ​ര​ണം. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ ഭാ​ര്യ​യും മ​ക്ക​ളും അ​ബൂ​ദ​ബി​യി​ലു​ണ്ട്. ഭാ​ര്യ: ഉ​മൈ​ല​ത്ത്. മ​ക്ക​ൾ: മു​ഫ്‌​ല​ഹ ഷെ​റി​ൻ, അ​ബ്​​ദു​ല്ല ബി​ൻ മു​ജീ​ബ്, ഖ​ദീ​ജ ശി​ഫ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ബ്ഹ​ത്തു​ല്ല, അ​ബ്​​ദു​ൽ റ​ഹ്മാ​ൻ (ഇ​രു​വ​രും യു.​എ.​ഇ​), ത​സ്‌​നി, ഹ​സീ​ന, റ​ഹീ​മ. 

അ​നി​ൽ​കു​മാ​ർ അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്: പ​രേ​ത​യാ​യ സൗ​ദാ​മി​നി. ഭാ​ര്യ: ര​ജ​നി ഇ​തേ സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: നി​ര​ഞ്ജ​ന, ശീ​നി​ധി (ഇ​രു​വ​രും അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).   തൃ​ശൂ​ർ ചാ​വ​ക്കാ​ടി​നു സ​മീ​പം അ​ക​ലാ​ട് കു​രി​ക്കി​ള​ക​ത്ത് ത​റ​യി​ൽ ബാ​പ്പു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷക്കീർ (50) അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: അ​സീ​ന. മ​ക്ക​ൾ: അ​സ്‌​ലം, അ​ഫ്ര, സ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മൊ​യ്തീ​ൻ, അ​ലി, അ​ശ്‌​റ​ഫ്, നൗ​ഷാ​ദ്, ഫാ​ത്തി​മ, റു​ഖി​യ. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbreaking newscovid 19covid in gulfcovid death
News Summary - Two Days 17 Malayalees Death in Gulf-Gulf News
Next Story