രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
text_fieldsദുബൈ: സൈക്കോളജിസ്റ്റും പൊതുപ്രവർത്തകനുമായ ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പിയുടെ രണ്ട് പുസ്തകങ്ങൾ ദുബൈയിൽ പ്രകാശനം ചെയ്തു. പ്രമുഖ ഇമാറാത്തി കവി ഡോ. ശിഹാബ് ഗാനിം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
'ഹജ്ജ്: എന്‍റെ തീർഥയാത്ര' എന്ന പുസ്തകം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ എം.ഡി ഷംലാൽ അഹമ്മദിനും, 'സന്തോഷത്തോടെ ജീവിക്കാം' എന്ന പുസ്തകം ഡോ. സംഗീത് ഇബ്രാഹിമിനും നൽകിയാണ് ശിഹാബ് ഗാനിം പ്രകാശനം നിർവഹിച്ചത്. റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ സിന്ധു ബിജു പുസ്തക പരിചയം നടത്തി. ടി.പി. മഹമൂദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി, ഇംപെക്സ് ഗ്രൂപ് ചെയർമാൻ നുവൈസ്, മലബാർ ഗോൾഡ് ഡയറക്ടർ എ.കെ. ഫൈസൽ, അറ്റ്ലസ് ഗ്രൂപ് ചെയർമാൻ മുൻസീർ, വി.പി.കെ. അബ്ദുല്ല, അഡ്വ. ടി.കെ. ഹാഷിക്ക്, എ.കെ.എം. മാടായി, അബ്ദു ശിവപുരം, പുന്നക്കൻ മുഹമ്മദലി, ഡോ. ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു.റഫീക്ക് എസ്.എൽ.പി സ്വാഗതവും ടി.പി. സുധീഷ് നന്ദിയും പറഞ്ഞു. സകരിയ മുഹമ്മദ് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

