Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആസ്​റ്റർ ഫാർമസിക്ക്​...

ആസ്​റ്റർ ഫാർമസിക്ക്​ രണ്ടു പുരസ്​കാരങ്ങൾ

text_fields
bookmark_border
ആസ്​റ്റർ ഫാർമസിക്ക്​ രണ്ടു പുരസ്​കാരങ്ങൾ
cancel

ദുബൈ: ഈ വർഷത്തെ ദുബൈ ബിസിനസ്​ എക്​സലൻസ്​ പുരസ്​കാരങ്ങളിൽ ആസ്​റ്റർ ഫാർമസിക്ക്​ നേട്ടം.ആരോഗ്യസംരക്ഷണ മേഖലയിൽ ദുബൈ ക്വാളിറ്റി അവാർഡും ഹെൽത്ത്​ ആൻഡ്​ വെൽനസ്​ സെക്​ഷനിൽ സർവിസ്​ എക്​സലൻസ്​ അവാർഡുമാണ്​ ആസ്​റ്റർ നേടിയത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ കാർമികത്വത്തിൽ ദുബൈ സാമ്പത്തികകാര്യ വകുപ്പാണ്​ പുരസ്​കാരങ്ങൾ നൽകുന്നത്​.

​32 വർഷത്തെ പാരമ്പര്യമുള്ള ആസ്​റ്റർ ഫാർമസിയുടെ ഗുണനിലവാരം, സാമൂഹികക്ഷേമം, സേവനം, ബിസിനസ്​ തന്ത്രങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ്​ അവാർഡ്​ നൽകിയത്​.

കോവിഡ്​ സുരക്ഷ നടപടികളും പരിഗണിച്ചു. അഞ്ച്​ വർഷത്തിനിടെ എല്ലാ വിഭാഗങ്ങളിലും കാര്യമായ നവീകരണങ്ങൾ നടന്നു. 2010 മുതൽ ആസ്​റ്റർ ഫാർമസിക്ക്​ സർവിസ്​ എക്​സലൻസ്​ അവാർഡുകൾ ലഭിക്കുന്നുണ്ട്​. നാലാം തവണയാണ്​ ഹെൽത്ത്​ ആൻഡ്​ വെൽനസ്​ മേഖലയിൽ പുരസ്​കാരം ലഭിക്കുന്നത്​. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലായി 200ൽ കൂടുതൽ ഫാർമസികൾ ആസ്​റ്ററിനുണ്ട്​. സന്തോഷമാണ്​ ആരോഗ്യം എന്ന തത്ത്വശാസ്​ത്രത്തിലൂന്നിയാണ്​ ആസ്​റ്ററി​െൻറ പ്രവർത്തനമെന്നും ഇത്​ ഉപഭോക്​താക്കൾക്ക്​ പകർന്നുനൽകുന്നുവെന്നും ആസ്​റ്റർ ഡി.എം. ഹെൽത്ത്​കെയർ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്​ടർ അലീഷ മൂപ്പൻ പറഞ്ഞു.

ദുബൈ ഭരണാധികാരികളുടെ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഇത്​ കൂടുതൽ ഉത്തരവാദിത്തമുള്ളവരായി തങ്ങളെ മാറ്റുന്നുവെന്നും അലീഷ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aster Pharmacy
News Summary - Two awards for Aster Pharmacy
Next Story