Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ്: യു.എ.ഇയിലെ ആദ്യ മത്സരം ഇന്ന്
text_fieldsbookmark_border
ഇന്ത്യൻ ടീം ദുബൈയിൽ പരിശീലനത്തിനെത്തിയപ്പോൾ
ദുബൈ: ട്വൻറി 20 ലോകകപ്പിൽ യു.എ.ഇയിലെ ആദ്യ മത്സരം ഇന്ന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിൽ അയർലൻഡും നെതർലൻഡും ഏറ്റുമുട്ടും. പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് നടക്കുന്നത്. വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തിൽ നമീബിയയെ ശ്രീലങ്ക നേരിടും. അതേസമയം, സൂപ്പർ 12 ടീമുകളുടെ വാം അപ് മത്സരങ്ങൾ ഇന്ന് തുടങ്ങും. ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്. വൈകീട്ട് ആറിനാണ് മത്സരം. ഐ.പി.എല്ലിന് ശേഷം ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും ക്യാമ്പിലെത്തിയിട്ടുണ്ട്. അഫ്ഗാനിസ്താൻ- ദക്ഷിണാഫ്രിക്ക, പാകിസ്താൻ- വെസ്റ്റിൻഡീസ്, ആസ്ട്രേലിയ- ന്യൂസിലൻഡ് എന്നീ മത്സരങ്ങളും ഇന്ന് നടക്കും.
Next Story

